29.3 C
Kottayam
Monday, June 8, 2026

വാട്‌സ് ആപ്പ് പണിമുടക്കിയോ?കാരണം ഇതാണ്,പരിഹാരവും ഉണ്ട്

Must read

മുംബൈ: ലോകമെമ്പാടും ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്‌സ്ആപ്പ്. കഴിഞ്ഞ കുറച്ച് ദിവസംമായി ആൻഡ്രോയിഡില്‍ വാട്ട്സ്ആപ്പ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് തങ്ങൾ ഉപയോഗിക്കുന്ന പതിപ്പ് കാലഹരണപ്പെട്ടു എന്ന രീതിയില്‍ സന്ദേശം ലഭിച്ച് ആപ്പ് പ്രവര്‍ത്തന രഹിതമാകുന്ന രീതിയുണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയായിരുന്നു.  

പലര്‍ക്കും വാട്ട്സ്ആപ്പ് ആപ്പ് ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട്. ചിലർ അവരുടെ സിസ്റ്റം തീയതി കഴിഞ്ഞ ദിവസത്തേക്ക് മാറ്റി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. എന്നാല്‍ ഭൂരിഭാഗത്തിനും അതിനും സാധിച്ചില്ല. ഇപ്പോള്‍ ഈ പ്രശ്നം ശ്രദ്ധയില്‍ പെട്ടതോടെ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ബീറ്റയുടെ പുതിയ പതിപ്പ് (v2.23.7.14) പുറത്തിറക്കുകയാണ്. 

നിങ്ങൾക്ക് ഫോണിലുള്ള വാട്ട്‌സ്ആപ്പ് ആപ്പ് ‘ഔട്ട്ഡേറ്റ്’ ആയെന്ന സന്ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍. പ്രശ്നം പരിഹരിക്കുന്നതിനായി ഏറ്റവും പുതിയ പതിപ്പിലേക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്യണം. പുതുമായി ബീറ്റ പതിപ്പ് അപ്ഡേറ്റ് ചെയ്തിട്ട് അതും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ബീറ്റ പതിപ്പ് ഒഴിവാക്കി വാട്ട്സ്ആപ്പിന്‍റെ സാധാരണ പതിപ്പ് ഉപയോഗിക്കാം. എന്നാല്‍ ഇങ്ങനെ ഉപയോഗിച്ചാല്‍ വാട്ട്സ്ആപ്പിന്‍റെ ബീറ്റ പതിപ്പിലുള്ളവർക്ക് മാത്രം ആദ്യം ലഭ്യമായേക്കാവുന്ന ചില  ഫീച്ചറുകള്‍ ഉപയോഗിക്കാനുള്ള അവസരം നഷ്‌ടപ്പെട്ടേക്കാം.

- Advertisement -

പുതിയ സവിശേഷതയുമായി വാട്‌സ് ആപ്പ്. ‘സൈലന്‍സ് അണ്‍നോണ്‍ കോളേഴ്‌സ്’ എന്ന പുതിയ ഫീച്ചറാണ് വാട്‌സ് ആപ്പ് അവതരിപ്പിക്കുന്നത്. സേവ് ചെയ്യാത്ത നമ്പറില്‍ നിന്നോ അജ്ഞാത നമ്പറുകളില്‍ നിന്നോ വരുന്ന കോളുകള്‍ നിശബ്ദമാക്കാന്‍ സഹായിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ആന്‍ഡ്രോയിഡ് വേര്‍ഷനിലാണ് സൈലന്‍സ് അണ്‍നോണ്‍ കോളേഴ്‌സ്’ വരുന്നത്. ഉപഭോക്താക്കള്‍ക്ക് സെറ്റിങ്ങ്‌സില്‍ പോയി സൈലന്റ് അണ്‍നോണ്‍ കോള്‍ എന്ന ഓപ്ഷന്‍ ഓണാക്കിയാല്‍ കോളുകള്‍ നിശബ്ദമാകും. എന്നാലും വരുന്ന കോളുകളെ കുറിച്ച് കോള്‍ ലിസ്റ്റില്‍ അറിയിപ്പ് ഉണ്ടാകും.

- Advertisement -

വാട്‌സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് സ്വകാര്യത വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി സവിശേഷതകള്‍ വാട്‌സ് ആപ്പ് കൊണ്ടുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് സ്‌ക്രീന് വിഭജിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള സവിശേഷതയും വൈകാതെയെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒരേസമയം വാട്‌സ് ആപ്പ് ചാറ്റ് ലിസ്റ്റ്, ചാറ്റ് വിന്‍ഡോ, കോളുകള്‍ അല്ലെങ്കില്‍ സ്റ്റാറ്റസ് ടാബുകള്‍ എന്നിവയില്‍ രണ്ട് ടാബുകള്‍ ഉപഭോക്താക്കള്‍ക്ക് ഒരുമിച്ച് കാണാനും ഉപയോഗിക്കാനും സാധിക്കും.

വാട്‌സ് ആപ്പിലൂടെ അയച്ച സന്ദേശം എഡിറ്റ് ചെയ്യാന്‍ കഴിയുന്ന സവിശേഷത വരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കായി വികസിപ്പിച്ചുക്കൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഈ സവിശേഷത വന്നു കഴിഞ്ഞാല്‍ അയച്ച സന്ദേശം 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലക്ഷ്യസ്ഥാനമില്ലാത്ത മഹാപാത; കറങ്ങിത്തിരിയാൻ 14,500 കിലോമീറ്റർ! ഓസ്‌ട്രേലിയയിലെ ഈ വിസ്മയ റോഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മെൽബൺ: തുടക്കമോ ഒടുക്കമോ ഇല്ലാത്ത, എങ്ങുമെത്താത്ത രീതിയിൽ വട്ടത്തിൽ ചുറ്റിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ് അന്താരാഷ്ട്ര യാത്രാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകമുണര്‍ത്തുന്നു. ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തെ പൂര്‍ണ്ണമായും വലംവെച്ച് ചുറ്റിക്കിടക്കുന്ന ഈ വിസ്മയ പാതയ്ക്ക്...

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

Popular this week