KeralaNews

ബ്രിട്ടീഷ് എയർവേയ്സ് വിമാനം ആദ്യമായി കേരളത്തിൽ പറന്നിറങ്ങി, ലാൻഡിംഗിന് പിന്നിലെ കാരണമിതാണ്

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 110 ബ്രിട്ടീഷ് പൗരന്മാരുമായി ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ പ്രത്യേക വിമാനം വൈകിട്ട് 7.30ന് ബ്രിട്ടനിലേക്ക് യാത്രതിരിച്ചു. നാല് ഡോക്ടര്‍മാരും അഞ്ചു ആരോഗ്യ പ്രവര്‍ത്തകരും അടങ്ങുന്ന മെഡിക്കല്‍ സംഘം വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരെ സ്‌ക്രീന്‍ ചെയ്തു.

തെര്‍മല്‍ സ്‌ക്രീനിംഗില്‍ ആര്‍ക്കും പ്രകടമായ രോഗലക്ഷണങ്ങളില്ല. കൂടാതെ ഇവരുടെ എല്ലാ വ്യക്തിഗത വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. രണ്ട് കുഞ്ഞുങ്ങളും സംഘത്തിലുണ്ട്.
വിമാനത്താവള അധികൃതര്‍, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ , ബ്രിട്ടീഷ് കോണ്‍സ്റ്റുലേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button