മാനന്തവാടി: നവവധുവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വരന്റെ പിതാവിനെതിരെ പോലീസ് കേസെടുത്തു. ക്വാറന്റൈന് ലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് വരനും ബന്ധുക്കളും വൈദികരുമടക്കം ക്വാറന്റൈനില്‍ പ്രവേശിച്ചു.
കഴിഞ്ഞ ദിവസം വിവാഹം നടത്തുകയും നവവധു കൊവിഡ് രോഗം ബാധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വരന്റെ പിതാവ് എടവക ഗ്രാമ പഞ്ചായത്ത് സ്വദേശിക്കെതിരേയാണു മാനന്തവാടി പോലിസ് കേസ് എടുത്തത്. മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ജൂലൈ 13നായിരുന്നു വിവാഹം. വിവാഹത്തിനുശേഷമാണു വധുവിന് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതേത്തുടര്‍ന്നു വിവാഹത്തില്‍ പങ്കെടുത്ത മൂന്ന് വൈദികര്‍ ഉള്‍പ്പെടെ അമ്പതോളം പേര് നിരീക്ഷണത്തിലുമാണ്. പള്ളിയില്‍ കഴിഞ്ഞ ദിവസം അണുനശീകരണം നടത്തിയിരുന്നു. ഇടവകയിലെ രണ്ട് വൈദികരും നിരീക്ഷണത്തില്‍ ആയതിനാല്‍ ഞായറാഴ്ച കുര്‍ബാന ഒഴിവാക്കുകയും ചെയ്തു.