ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ രണ്ടാം തവണയും കേസെടുത്തു
പുതുച്ചേരി: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച പുതുച്ചേരി കോണ്‍ഗ്രസ് എംഎല്‍എ എ ജോണ്‍ കുമാറിനെതിരെ രണ്ടാം തവണയുഗ പോലീസ് കേസെടുത്തു. ആളുകള്‍ കൂടുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം കാറ്റില്‍ പറത്തി 150 ഓളം പേര്‍ തടിച്ചുകൂടുന്ന തരത്തില്‍ സാധനങ്ങള്‍ വിതരണം ചെയ്തതിനാണ് എംഎല്‍എയ്ക്കെതിരെ കേസെടുത്തത്.
റവന്യൂ വകുപ്പാണ് കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ കേസെടുത്തത്. നെല്ലിതോപ്പ് ഗ്രാമത്തില്‍ അദ്ദേഹത്തിന്റെ വീടിന് സമീപം ഇന്നലെ അരിച്ചാക്ക് വിതരണം നടത്തിയിരുന്നു. ചട്ടങ്ങള്‍ മറികടന്ന് 150 ഓളം പേരാണ് ഇവിടെ തടിച്ചുകൂടിയത്.
ഐപിസി വകുപ്പ് 188, 269 വകുപ്പുകള്‍ പ്രകാരവും, ദുരന്ത നിവാരണ വകുപ്പുകള്‍ പ്രകാരവുമാണ് എംഎല്‍എയ്ക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ മാസം ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് ജോണ്‍ കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്ന് അദ്ദേഹത്തിന്റെ വീടിന് പുറത്ത് 200 പേര്‍ക്ക് പച്ചക്കറികള്‍ വിതരണം ചെയ്തിരുന്നു. 200 പേരാണ് അന്ന് അവിടെ തടിച്ചുകൂടിയത്.