വിജയവാഡ: ലോക്ക്ഡൗണ്‍ ലംഘിച്ച് ചീട്ടുകളിച്ച 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ലോക്ക്ഡൗണിനെ തുടര്‍ന്ന് വെറുതെയിരിക്കുന്നതിനിടെ ചീട്ടുകളിച്ച ലോറി ഡ്രൈവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വിജയവാഡയില്‍ മറ്റൊരു സ്ഥലത്ത് കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ ജനങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് 15 പേര്‍ക്ക് വൈറസ് ബാധിച്ചു. ഈ സംഭവങ്ങളെ തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ 40 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
ആന്ധ്രാപ്രദേശിലെ പ്രധാനപ്പെട്ട ഹോട്ട്സ്പോട്ടുകളില്‍ ഒന്നാണ് വിജയവാഡ. 100ല്‍ അധികം കൊവിഡ് കേസുകളാണ് ഇവിടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തലസ്ഥാനമായ അമരാവതിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News