കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാള്‍ അയിലക്കാട് സ്വദേശി പുളിക്കത്തറ പ്രകാശിനെയാണു (45) മരിച്ച നിലയില്‍ കണ്ടെത്തിയത്.
സബാഹ് സാലെം ബ്ലോക്ക് 3 പ്രദേശത്തെ താമസിക്കുന്ന കെട്ടിടത്തിന്റെ കോണിപ്പടിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഇദേഹം കുവൈത്തില്‍ എത്തിയത്. വിസാ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജോലി അന്വേഷിച്ചു വരുന്നതിനിടയിലാണു രാജ്യത്ത് കൊറോണ പ്രതിസന്ധി തുടങ്ങിയത്.
ജോലി ഇല്ലാത്തതിനെ തുടര്‍ന്ന് താമസസ്ഥലത്ത് കഴിഞ്ഞു വരികയായിരുന്നു ഇയാള്‍. നേരത്തെ സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്നു. ഭാര്യ സബിത. മക്കള്‍. പവിത്ര, അനിയ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News