24.9 C
Kottayam
Friday, June 5, 2026

കോപ്പാ അമേരിക്ക: ബ്രസീലിന് തകർപ്പൻ ജയം

Must read

ബ്രസീലിയ: കോപ്പ അമേരിക്കയിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന് തകർപ്പൻ വിജയം. വെനസ്വേലയെ എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് മഞ്ഞപ്പട കീഴടക്കിയത്. ബ്രസീലിനായി മാർകിന്യോസ്, നെയ്മർ, ഗബ്രിയേൽ ബാർബോസ എന്നിവർ സ്കോർ ചെയ്തു. ഒരു ഗോൾ നേടുകയും രണ്ട് ഗോളുകൾക്ക് വഴിവെയ്ക്കുകയും ചെയ്ത നെയ്മർ ബ്രസീലിനായി ഉശിരൻ പ്രകടനം പുറത്തെടുത്തു.

കോപ്പ അമേരിക്കയിൽ ബ്രസീൽ ഇതുവരെ വെനസ്വേലയ്ക്കെതിരേ തോറ്റിട്ടില്ല. ആ റെക്കോഡ് ഈ മത്സരത്തിലും തുടരാൻ ബ്രസീലിന് സാധിച്ചു. കോവിഡ് മൂലം വെനസ്വേല പകരക്കാരെ ഇറക്കിയാണ് കളിച്ചത്. എന്നിട്ടും ഭേദപ്പെട്ട പ്രതിരോധം കാഴ്ചവെയ്ക്കാൻ വെനസ്വേലയ്ക്ക് സാധിച്ചു.

മത്സരം ആരംഭിച്ചപ്പോൾ തൊട്ട് നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ബ്രസീൽ ആധിപത്യം പുലർത്തി. ആദ്യ മിനിട്ടുകളിൽ തന്നെ ആക്രമണം അഴിച്ചുവിടാൻ മഞ്ഞപ്പടയ്ക്ക് സാധിച്ചു. 9-ാം മിനിട്ടിൽ ബ്രസീലിന്റെ മുന്നേറ്റ താരം റിച്ചാലിസണിന് മികച്ച അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന് അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 19-ാം മിനിട്ടിൽ ബ്രസീലിന്റെ ഡാനിലോയുടെ ലോങ്റേഞ്ചർ വെനസ്വേല ഗോൾകീപ്പർ ഗ്രാറ്റെറോൾ കൈയ്യിലൊതുക്കി.

ബ്രസീൽ ആക്രമിച്ച് കളിച്ചപ്പോൾ പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് വെനസ്വേല കാഴ്ചവെച്ചത്. ഒടുവിൽ 23-ാം മിനിട്ടിൽ മാർകിന്യോസിലൂടെ ബ്രസീൽ ലീഡെടുത്തു. നെയ്മർ എടുത്ത കോർണർ കിക്ക് സ്വീകരിച്ച മാർകിന്യോസ് പന്ത് നിലത്തിറക്കി അനായാസം വെനസ്വേലയുടെ വലയിലെത്തിച്ചു. ഇതോടെ ബ്രസീൽ 1-0 ന് മുന്നിലെത്തി.

- Advertisement -

തൊട്ടുപിന്നാലെ റിച്ചാലിസൺ വെനസ്വേലയുടെ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. 29-ാം മിനിട്ടിൽ സൂപ്പർ താരം നെയ്മർ മികച്ച ഒരു അവസരം നഷ്ടപ്പെടുത്തി.

- Advertisement -

രണ്ടാം പകുതിയിലും ബ്രസീൽ കളം നിറഞ്ഞുകളിച്ചു. 53-ാം മിനിട്ടിൽ ഗബ്രിയേൽ ജെസ്യൂസിന്റെ ക്രോസിൽ മികച്ച അവസരം നെയ്മർക്ക് ലഭിച്ചെങ്കിലും അത് ബ്രസീലിന്റെ രണ്ടാം ഗോളാക്കി മാറ്റാൻ താരത്തിന് കഴിഞ്ഞില്ല.

ഒടുവിൽ 62-ാം മിനിട്ടിൽ ബ്രസീലിനനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. ഡാനിലോയെ ബോക്സിനകത്തുവെച്ച് ഫൗൾ ചെയ്തതിന്റെ ഫലമായാണ് ബ്രസീലിന് പെനാൽട്ടി ലഭിച്ചത്. ടീമിനായി പെനാൽട്ടി കിക്കെടുത്ത സൂപ്പർ താരം നെയ്മർ വെനസ്വേല ഗോൾ കീപ്പർ ഗ്രാറ്റെറോളിനെ കബിളിപ്പിച്ച് അനായാസം പന്ത് വലയിലെത്തിച്ചു.

വെനസ്വേലയുടെ പ്രതിരോധം മികച്ച പ്രകടനം കാഴ്ച വെച്ചതുകൊണ്ട് മാത്രമാണ് ബ്രസീലിന് കൂടുതൽ ഗോളുകൾ നേടാൻ കഴിയാതെ പോയത്. 83-ാം മിനിട്ടിൽ തകർപ്പൻ മുന്നേറ്റത്തിലൂടെ നെയ്മർ ഗോൾ നേടിയെന്ന് തോന്നിപ്പിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി.

- Advertisement -

പിന്നാലെ ബ്രസീൽ മത്സരത്തിലെ മൂന്നാം ഗോൾ നേടി. 89-ാം മിനിട്ടിൽ ഗബ്രിയേൽ ബാർബോസയാണ് ടീമിനായി മൂന്നാം ഗോൾ നേടിയത്. വെനസ്വേല പ്രതിരോധനിരയെ കബിളിപ്പിച്ച് മുന്നേറിയ നെയ്മറിന്റെ തകർപ്പൻ ക്രോസിൽ നിന്നുമാണ് ഗോളി പോലുമില്ലാത്ത പോസ്റ്റിലേക്ക് പന്തുതട്ടിയിട്ട് ബാർബോസ ഗോൾ നേടിയത്. ഇതോടെ ബ്രസീൽ വിജയം ഉറപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week