ദോഹ ഒടുവില്‍ ക്രെയേഷ്യന്‍ പ്രതിരോധ കോട്ടപൊളിച്ച് ബ്രസീല്‍. സൂപ്പര്‍താരം നെയ്മര്‍ എക്‌സട്രാ ടൈമിന്റെ ഇന്‍ജുറി ടൈമില്‍ നേടിയ ഗോളിന് കലാശപ്പോരില്‍ ബ്രസീല്‍ മുന്നിലെത്തി.ക്രൊയേഷ്യന്‍ പ്രതിരോധ താരങ്ങളെ ഓരോന്നോരോന്നായി വെട്ടിയുഴിഞ്ഞ് ഒടുവില്‍ ഗോള്‍കീപ്പറേയും മറികടന്ന് നെയ്മറുടെ കാലുകളില്‍ നിന്ന് പന്ത് വല തൊട്ടപ്പോള്‍ ബ്രസീല്‍ ആരാധകര്‍ ആവേശംകൊണ്ട് തുള്ളിച്ചാടി.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിച്ചില്ല. ആദ്യ പകുതിയില്‍ ബ്രസീലിനെ ക്രൊയേഷ്യ പിടിച്ചുനിര്‍ത്തി.രണ്ടാം പകുതിയില്‍ ബ്രസീലിന്റെ കളി മാറി. നിരന്തരം ക്രൊയേഷ്യന്‍ ഗോള്‍മുഖത്തേക്ക് ഇരച്ച് കയറി ആക്രമണം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.
രണ്ടാം പകുതിയില്‍ ബ്രസീലിന്റെ കളി മാറി. നിരന്തരം ക്രൊയേഷ്യന്‍ ഗോള്‍മുഖത്തേക്ക് ഇരച്ച് കയറി ആക്രമണം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു. 56ാം മിനിറ്റില്‍ റഫീന്യയെ പിന്‍വലിച്ച് ആന്റണിയെ കളത്തിലിറക്കിയതോടെ ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂടി. എന്നാല്‍ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ചും പ്രതിരോധനിരയും ബ്രസീലിന് ഗോള്‍ നിഷേധിച്ചുകൊണ്ടിരുന്നു.
12ാം മിനിറ്റില്‍ മുന്നിലെത്താനുള്ള അവസരം ഇവാന്‍ പെരിസിച്ച് പാഴാക്കിയെങ്കിലും ബ്രസീലിനെതിരെ സമ്മര്‍ദം ലവലേശമില്ലാതെയാണ് ക്രൊയേഷ്യ മുന്നേറിയത്. ആദ് പകുതി അവസാനിക്കുമ്പോള്‍ ഇരുടീമുകള്‍ക്കും വലകുലുക്കാന്‍ കഴിയാതെ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
ബ്രസീലിയന്‍ നീക്കങ്ങളുടെ മുനയൊടിച്ചത് നിരവധി തവണയാണ്. പ്രത്യാക്രമണത്തിലൂടെ നല്ല നീക്കങ്ങള്‍ നടത്താനും ക്രൊയേഷ്യക്ക് കഴിഞ്ഞു. വിജയിക്കുന്ന ടീം പുലര്‍ച്ചെ നടക്കുന്ന അര്‍ജന്റീന നെതര്‍ലന്‍ഡ്‌സ് മത്സരത്തിലെ വിജയികളെ ആദ്യ സെമി ഫൈനലില്‍ നേരിടും.
പ്രീ ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ ജപ്പാനെ (3-1) മറികടന്നാണ് റഷ്യന്‍ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ അവസാന എട്ടില്‍ ഇടംപിടിച്ചത്. അട്ടിമറി വീരന്‍മാരായ ദക്ഷിണ കൊറിയയെ 4-1ന് അനായാസം മറികടന്നാണ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ എത്തിയത്.