24.4 C
Kottayam
Sunday, June 14, 2026

അനുമതിയില്ലാതെ ഡ്യുട്ടിയില്‍ നിന്നും വിട്ടു നിന്നു; അംഗരക്ഷകൻ എന്നപോലെ മോഹന്‍ലാലിനൊപ്പം ശബരിമല കയറി,തിരുവല്ല മുന്‍ എസ്എച്ച്ഓ ബി.കെ. സുനില്‍കൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്

Must read

പത്തനംതിട്ട: മേലുദ്യോഗസ്ഥന്റെ അനുമതി വാങ്ങാതെ ഡ്യൂട്ടിയില്‍ നിന്നും വിട്ടു നിന്നതിന് തിരുവല്ല മുന്‍ എസ്എച്ച്ഓ ബികെ സുനില്‍ കൃഷ്ണന് ഡിവൈഎസ്പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ 18 ന് വൈകിട്ട് നടന്‍ മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പം മല കയറിയത് സുനില്‍ കൃഷ്ണനായിരുന്നു.

ഇത് സുനിലിന്റെ ഡ്യൂട്ടിയുടെ ഭാഗമായിരുന്നില്ല. ഡ്യൂട്ടിയില്‍ നിന്ന് അകാരണമായി വിട്ടു നില്‍ക്കുകയും വാര്‍ത്തകളില്‍ നിറയുന്നതിന്റെ ഭാഗമായി വി.ഐ.പിക്കൊപ്പം പോവുകയും ചെയ്തതിന് കാരണം ബോധിപ്പിക്കണമെന്ന് കാട്ടിയാണ് വകുപ്പു തല നടപടി പ്രകാരം നോട്ടീസ് നല്‍കിയിരിക്കുന്നത്.

സുനില്‍ കൃഷ്ണനെ നേരത്തേ തന്നെ പത്തനംതിട്ട സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആയി സ്ഥലം മാറ്റം ലഭിച്ചിരുന്നതാണ്. തിരുവല്ലയില്‍ ചുമതലയേല്‍ക്കേണ്ട സന്തോഷ് എന്ന ഇന്‍സ്പെക്ടര്‍ എത്താന്‍ വൈകിയത് കാരണം വിടുതല്‍ ചെയ്യുന്നത് നീണ്ടു പോയി. ഈ കാലയളവിലാണ് സുനില്‍ കൃഷ്ണന്‍ അനുമതി വാങ്ങാതെ മോഹന്‍ലാലിനൊപ്പം ശബരിമല കയറാന്‍ പോയത്.

മോഹന്‍ലാലിനൊപ്പം പോയതിനല്ല, മറിച്ച് സ്വന്തം ഡ്യൂട്ടിയിലും കൃത്യനിര്‍വഹണത്തിലും വീഴ്ച വരുത്തിയതിനാണ് സുനിലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പമ്പ മുതല്‍ സന്നിധാനം വരെ മോഹന്‍ലാലിന്റെ സുരക്ഷാ ഗാര്‍ഡ് എന്ന പോലെയായിരുന്നു സുനില്‍ കൃഷ്ണന്റെ യാത്ര.

- Advertisement -

വിഐപി സന്ദര്‍ശനത്തിന് പോലീസ് ഇന്‍സ്പെക്ടറെ അകമ്പടി വിട്ടതാണെന്നായിരുന്നു മറ്റ് ഉദ്യോഗസ്ഥര്‍ ധരിച്ചിരുന്നത്. താരം മല കയറുന്ന എല്ലാ ഫ്രെയിമിലും മുന്നില്‍ സുനില്‍ നിറഞ്ഞു നിന്നു. വാര്‍ത്താ ചാനലുകളില്‍ ദൃശ്യം കണ്ടപ്പോഴാണ് മേലുദ്യോഗസ്ഥര്‍ പോലും വിവരം അറിയുന്നത്. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇദ്ദേഹം അനുവാദം വാങ്ങാതെയാണ് പോയത് എന്ന് മനസിലായത്. തുടര്‍ നടപടി സ്വീകരിക്കാന്‍ ഉത്തരവിടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

തൃശ്ശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ, സംസ്ഥാനത്ത് രോഗബാധിതർ 132 ആയി

തൃശ്ശൂര്‍: കേരളത്തിൽ വിവിധ ജില്ലകളിൽ ആശങ്ക പരത്തിക്കൊണ്ട് ഷിഗെല്ല (Shigella) രോഗബാധ തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള പെണ്‍കുട്ടിയും ഏഴ്...

പോലീസ് സ്റ്റേഷനുള്ളിൽ മദ്യസൽക്കാരം; ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ, കമ്മീഷണറുടെ നിർദ്ദേശപ്രകാരം മിന്നൽ പരിശോധന

തൃശ്ശൂര്‍: പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് സ്റ്റേഷനുള്ളില്‍ നിയമം കാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്നംകുളം എസിപി നടത്തിയ വിശദമായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ...

Popular this week