പെറുവിനെ തകർത്തു,ബ്രസീല്‍ കോപ്പാ ഫൈനലില്‍

റിയോ:കോപ്പ അമേരിക്കയില്‍ പെറുവിനെ തോല്‍പിച്ച് ബ്രസീല്‍ ഫൈനലില്‍. ആദ്യ സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളുടെ ജയം. നാളെ രാവിലെ 6.30ന് നടക്കുന്ന അർജന്‍റീന-കൊളംബിയ രണ്ടാം സെമി വിജയികളെ കലാശപ്പോരില്‍ ബ്രസീല്‍ നേരിടും.

റിച്ചാർലിസണെ മുഖ്യ സ്ട്രൈക്കറാക്കി 4-2-3-1 ശൈലിയിലാണ് ടിറ്റെ ടീമിനെ അണിനിരത്തിയത്. നെയ്മറും പക്വേറ്റയും എവർട്ടനും തൊട്ടുപിന്നില്‍. കാസിമിറോയും ഫ്രഡും മധ്യത്തിലും ഡാനിലോയും മാർക്വീഞ്ഞോസും സില്‍വയും ലോദിയും പ്രതിരോധത്തിലും അണിനിരന്നു. അതേസമയം കാനറികളുടെ ആക്രമണങ്ങളെ നേരിടാന്‍ ലപാഡുള്ളയെ ആക്രമണത്തിന് നിയോഗിച്ച് പ്രതിരോധത്തിലൂന്നിയ 5-4-1 ശൈലിയാണ് പെറു സ്വീകരിച്ചത്.

ആദ്യപകുതിയില്‍ കൃത്യമായ മുന്‍തൂക്കം ടിറ്റെയുടെ ബ്രസീലിനായിരുന്നു. രണ്ട് പെറു താരങ്ങളെ കബളിപ്പിച്ചുള്ള നെയ്മറുടെ മുന്നേറ്റത്തിനൊടുവില്‍ 35-ാം മിനുറ്റില്‍ പക്വേറ്റയുടെ ഇടംകാലന്‍ ഷോട്ട് ബ്രസീലിനെ മുന്നിലെത്തിച്ചു. ഇതോടെ ബ്രസീലിന് നിർണായക ലീഡായി. ഫിനിഷിംഗിലെ പിഴവില്ലായിരുന്നെങ്കില്‍ 45 മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ ബ്രസീലിന് ഗോള്‍മഴ പെയ്യിക്കാമായിരുന്നു. ആദ്യപകുതിയില്‍ തന്നെ ഏഴ് ഷോട്ടുകളാണ് ബ്രസീലിയന്‍ താരങ്ങള്‍ ടാർഗറ്റിലേക്ക് പായിച്ചത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News