കാഞ്ഞങ്ങാട്: ഛര്‍ദിയെ തുടര്‍ന്ന് കാഞ്ഞങ്ങാട്ട് നാലരവയസുകാരന്‍ മരിച്ചു. അജാനൂര്‍ കടപ്പുറത്തെ മഹേഷ്-വര്‍ഷ ദമ്പതികളുടെ മകന്‍ അദ്വൈതാണ് മരിച്ചത്. ഛര്‍ദിയെത്തുടര്‍ന്ന് അദ്വൈതിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍ കുട്ടിക്ക് ഭക്ഷ്യ വിഷബാധയാണോയെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അതേസമയം ദമ്പതികളുടെ ഇളയ കുട്ടി ഇശാന്‍ (ഒന്നര), മഹേഷിന്റെ ഭാര്യാസഹോദരി ശ്രേയ (19) എന്നിവരെയും ഭക്ഷ്യവിഷബാധ ലക്ഷണത്തെത്തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി കഴിച്ചതായും ഇവിടെ നിന്നാവും ഭക്ഷ്യ വിഷബാധയേറ്റതെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.