വഞ്ചിയൂരില്‍ വാട്ടര്‍ എ.ടി.എം പ്രവര്‍ത്തനം ആരംഭിച്ചു

കല്ലമ്പലം: കരവാരം പഞ്ചായത്തിലെ വഞ്ചിയൂരില്‍ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാട്ടര്‍ എടിഎം പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീജ നിര്‍വഹിച്ചു. ശുദ്ധീകരിച്ച വെള്ളമാണ് വാട്ടര്‍ എടിഎമ്മില്‍ ലഭിക്കുന്നത്.

കോയിന്‍ ഇട്ട് വെള്ളം എടുക്കുന്ന രീതിയിലാണ് എടിഎം ക്രമീകരിച്ചിട്ടുള്ളത്. ഒരു രൂപയുടെ കോയിന്‍ ഇട്ടാല്‍ അര ലീറ്ററും 2 രൂപയ്ക്ക് ഒരു ലീറ്ററും 5 രൂപയ്ക്ക് 5ഉം 10 രൂപയ്ക്ക് 10ഉം ലീറ്റര്‍ വീതം വെള്ളം ലഭിക്കും.

വെള്ളം ആവശ്യം ഉള്ളവര്‍ അളവ് അനുസരിച്ചുള്ള കുപ്പി, പാത്രം എന്നിവ കരുതണം. ബ്ലോക്കിലെ പ്രധാന സ്ഥലങ്ങളില്‍ ഇത് സ്ഥാപിക്കാന്‍ പദ്ധതി ഉണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News