24.9 C
Kottayam
Monday, June 8, 2026

കൈയില്‍ പിടിച്ചുള്ള പ്രണയാഭ്യര്‍ത്ഥന ലൈംഗിക കുറ്റമല്ല; ഹൈക്കോടതി

Must read

മുംബൈ: ലൈംഗിക ചൂഷണം എന്ന ദുരുദ്ദേശമില്ലാതെ ഒരാള്‍ കൈയില്‍ പിടിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയാല്‍ അത് ലൈംഗിക പീഡനമാകില്ലെന്ന് ബോംബെ ഹൈക്കോടതി. ഒരു പോക്സോ കേസ് പരിഗണിക്കുന്നതിനിടെയാണ് ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ നിരീക്ഷണം.

അവിചാരിതമായോ, ദുരുദ്ദേശമില്ലാതെയോ ഒരാള്‍ കയ്യില്‍ പിടിച്ചാല്‍ അത് പോക്സോ വകുപ്പ് ചുമത്താവുന്ന കുറ്റമല്ലെന്ന് കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ബരാമതിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് പോക്സോ വകുപ്പ് പ്രകാരം ജയിലിലായ 27 കാരന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

17 കാരിയായ പെണ്‍കുട്ടി ട്യൂഷന്‍ ക്ലാസ്സില്‍ പോകുന്നതിനിടെ വഴിയില്‍ തടഞ്ഞ് ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയുടെ കയ്യില്‍ പിടിച്ച് പ്രണയാഭ്യര്‍ത്ഥന ആവര്‍ത്തിച്ചു. ഭയന്നുപോയ പെണ്‍കുട്ടി അയാളില്‍ നിന്നും കൈ വലിച്ച് രക്ഷപ്പെട്ടു. തുടര്‍ന്ന് ഇക്കാര്യം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കൂടാതെ നിരന്തരം സന്ദേശങ്ങളും അയക്കാന്‍ തുടങ്ങി. പെണ്‍കുട്ടിയുടെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എടുത്ത് ഇയാള്‍ കുട്ടിയുടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും ആരംഭിച്ചു.

ഇതിനു പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് വിഷയത്തില്‍ ഇടപെട്ടതോടെ, മേലില്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കില്ലെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ മാസങ്ങളോളം പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം തുടര്‍ന്നതോടെ, പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാരാമതി പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.

- Advertisement -

തന്നെ തുറിച്ചു നോക്കി അപമാനിക്കുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നതായി കോടതി വ്യക്തമാക്കി. തന്റെ കക്ഷി സ്നേഹം അറിയിച്ചതാണെന്നും, ലൈംഗികമായി ഉപദ്രവിക്കാനുള്ള ദുരുദ്ദേശമുണ്ടായിരുന്നില്ലെന്നും യുവാവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അപ്പോഴാണ് ലൈംഗിക ഉദ്ദേശത്തോടെ കടന്നുപിടിക്കുകയോ, മറ്റൊരാളുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയോ ചെയ്യുമ്പോഴാണ് പോക്സോ വകുപ്പിന് സാധുതയുള്ളൂവെന്ന് കോടതി നിരീക്ഷിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week