പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രമുഖ ബോളിവുഡ് നടനെതിരെ കേസ്

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രമുഖ ബോളിവുഡ് നടന്‍ ഷഹബാസ് ഖാനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു, ലൈംഗികാതിക്രമം, തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് നടനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം നടക്കുകയാണ്. എന്നാല്‍ ഇതുവരെ നടനെ കസ്റ്റഡിയിലെടുത്തിട്ടില്ല.

മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനിലാണ് ഷഹബാസ് ഖാനെതിരെ പെണ്‍കുട്ടി പരാതി നല്‍കിയത്. നിരവധി ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുളള ഷഹബാസ് ഖാന്‍ ടെലിവിഷന്‍ ഷോകളിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമാണ്. യുഗ്, ദി ഗ്രേറ്റ് മറാത്ത, ചന്ദ്രകാന്ത, തെന്നാലി രാമന്‍ തുടങ്ങി നിരവധി സിനിമ, ടിവി ഷോകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. പ്രമുഖ ക്ലാസിക്കല്‍ മ്യൂസിക്ക് ഗായകനും പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവുമായ ഉസ്താദ് അമിര്‍ ഖാന്റെ മകനാണ് ഷഹബാസ് ഖാന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News