27.6 C
Kottayam
Thursday, June 4, 2026

പ്രമുഖ ടി.വി താരം ആത്മഹത്യ ചെയ്തു

Must read

മുംബൈ: പ്രമുഖ ബോളീവുഡ് ടിവി താരം കുശാല്‍ പഞ്ചാബി ആത്മഹത്യ ചെയ്തു. മൂംബൈയിലെ പലി ഹില്ലിലുള്ള വസതിയിലാണ് കുശാലിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ വീട്ടില്‍ നിന്നു ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തി. അദ്ദേഹത്തിന്റെ സുഹൃത്ത കരണ്‍ ബോറയാണ് മരണവിവരം പുറത്ത് വിട്ടത്. 37 വയസ്സായിരുന്നു കുശാലിന്.

കുശാലിന്റെ മരണത്തിന്റെ ആത്മഹത്യ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്ന് വരിയകയാണെന്നും പോലീസ് വ്യക്തമാക്കി. ഒന്നര പേജ് അടങ്ങിയിട്ടുള്ളതാണ് ആത്മഹത്യ കുറിപ്പെന്നും പോലീസ് വ്യക്തമാക്കി. തന്റെ സ്വത്തുക്കള്‍ തുല്യമായി വീതിക്കണമെന്നും 50 ശതമാനം മാതാപിതാക്കള്‍ക്കും സാഹോദരിക്കും ബാക്കി ഉള്ളത് തന്റെ മൂന്ന് വയസുകാരന്‍ മകന്‍ കിയാന് നല്‍കണമെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.  അതേസമയം തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തം ഇല്ലെന്നും കുറിപ്പില്‍ പറയുന്നു.

കുശാലിന്റെ അന്ത്യ കര്‍മ്മങ്ങള്‍ ഇന്ന് നാല് മണിക്ക് മുംബൈയില്‍ വെച്ച് നടക്കും.1990 കളില്‍ ഡിജെ അഖീലിന്റെ റീമിക്സ് കെ ദൂന്‍ തുമെയിലൂടെയാണ് പ്രശസ്തനാവുന്നത്. നിരവധി ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ലവ് മാരേജ്, സിഐഡി തുടങ്ങിയ തുടങ്ങിയ പ്രശ്സത ടിവി സീരിയലുകള്‍ കുശാലിനെയും പ്രശസ്തനാക്കിയിരുന്നു. ലക്ഷ്യ, കാല്‍, ധന്‍ ധനാ ധന്‍ ഗോള്‍ എന്നീ ണ്‍ബാളീവുഡ് ചിത്രങ്ങളില്‍ കുശാല്‍ അഭിനയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week