24.1 C
Kottayam
Sunday, June 7, 2026

ഒരു മാസം മുൻപ് കാണാതായ കുടുംബത്തിലെ നാലുപേർ കാറിനുള്ളിൽ മരിച്ച നിലയിൽ

Must read

ജൂൺ 11 മുതൽ കാണാതായ ഒരു കുടുംബത്തിലെ നാല് പേരെ (missing family of four) വെള്ളിയാഴ്ച പഞ്ചാബിലെ ഫരീദ്‌കോട്ടിനടുത്തുള്ള സിർഹിന്ദ് ഫീഡർ കനാലിലെ വാഹനത്തിൽ മരിച്ച നിലയിൽ (found dead) കണ്ടെത്തി. ഫരീദ്‌കോട്ടിലെ ഗുരു ഗോവിന്ദ് സിംഗ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരനായ ഭരംജിത് സിംഗ് (36), ഭാര്യ രൂപീന്ദർ കൗർ (35), ഇവരുടെ 12 വയസുള്ള മകൾ, 10 വയസുള്ള മകൻ എന്നിവരെ ജൂൺ 11ന് അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ച ശേഷം കാണാതായിരുന്നു.

കനാലിലെ ജലനിരപ്പ് താഴുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരനാണ് വെള്ളിയാഴ്ച കാർ കണ്ടത്.കനാലിന്റെ അടിത്തട്ടിൽ നിന്നുമാണ് കാർ കണ്ടെടുത്തത്. ജൂൺ 15 ന് രൂപീന്ദറിന്റെ പിതാവ് മഹീന്ദർപാൽ സിംഗ് കുടുംബത്തെ കാണാതായതായി റിപ്പോർട്ട് ഫയൽ ചെയ്തു. പേര് വെളിപ്പെടുത്താത്ത വ്യക്തികൾക്കെതിരെ ഐപിസി സെക്ഷൻ 346 പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തു. കുടുംബം അമൃത്സറിൽ നിന്ന് ഫരീദ്കോട്ടിലേക്ക് മടങ്ങുകയാണെന്ന് രൂപീന്ദർ ഫോണിൽ പറഞ്ഞതായി മഹീന്ദർപാൽ പോലീസിനെ അറിയിച്ചു. “എന്നാൽ, അവളുടെ ഫോൺ അതിനുശേഷം സ്വിച്ച് ഓഫ് ആയിരുന്നു. ഞങ്ങൾ മരുമകനെ വിളിക്കാൻ ശ്രമിച്ചപ്പോൾ അവന്റെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു,” അദ്ദേഹം പറഞ്ഞു.

മരണകാരണം അന്വേഷിക്കുകയാണെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജസ്മീത് സിംഗ് പറഞ്ഞു. അവശിഷ്ടങ്ങൾ വളരെ ജീർണിച്ച നിലയിലാണെന്നും പോസ്റ്റ്‌മോർട്ടത്തിനായി അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരംജിത് സിംഗ് പലരിൽ നിന്നും വൻ തുക കടം വാങ്ങിയിരുന്നുവെന്നും അത് തിരികെ നൽകാൻ സാധിച്ചില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ജൂൺ 11നാണ് കുടുംബത്തെ അവസാനമായി വീട്ടിൽ കണ്ടത്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week