ശ്രീദേവിയ്ക്കും കുടുംബത്തിനും വീട് നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറെന്ന് ബോബി ചെമ്മണ്ണൂര്‍

തിരുവനന്തപുരം: കൈതമുക്ക് റെയില്‍വേ പുറമ്പോക്കില്‍ കുടിലില്‍ താമസിക്കുന്ന ശ്രീദേവിയ്ക്കും കുടുംബത്തിനും വീട് നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറാണെന്ന് ഡോ. ബോബി ചെമ്മണ്ണൂര്‍. ഇവരുടെ ദയനീയാവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടര്‍ന്നാണ് ബോബി ചെമ്മണ്ണൂര്‍ വീട് നിര്‍മ്മിച്ച് നല്‍കാനുള്ള സന്നദ്ധത അറിയിച്ചത്. ബോബി ചെമ്മണ്ണൂരിന്റെ സൗജന്യ ഭാവന പദ്ധതിയില്‍ ശ്രീദേവിയെയും കുടുംബത്തെയും ഉള്‍പ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു. വീടില്ലാത്ത നിരവധി കുടുംബങ്ങള്‍ക്ക് ഡോ.ബോബി ചെമ്മണ്ണൂരിന്റെ സൗജന്യ ഭാവന പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News