ഈ അടുത്ത് സമൂഹ മാധ്യമങ്ങളിൽ കൂടെ ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയ ആളാണ് ഡോ. ബോബി ചെമ്മണ്ണൂർ, പ്രശസ്ത ബിസിനസ്സ്കാരനും കായികതാരവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ: ബോബി ചെമ്മണ്ണൂര്‍ മാതൃകാപരമായ ജീവിതത്തിലൂടെ ഏറെ പ്രശസ്തിയാർജിച്ച വ്യക്തിത്വമാണ്. 812 കിലോമീറ്റർ റൺ യുണീക്ക് വേൾഡ് റെക്കോര്‍ഡ് ഹോൾഡറും ഗിന്നസ് റെക്കോര്‍ഡ് ജേതാവുമാണ് ഡോ: ബോബി ചെമ്മണ്ണൂർ.
പ്രശസ്തമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ്, ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ; ഇൻവെസ്റ്റ്മെൻറ് ലിമിറ്റഡ്, ബോബി ചെമ്മണ്ണൂർ (No.1) ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ബോബി ചെമ്മണ്ണൂർ നിധി ലിമിറ്റഡ്, ബോബി ബസാർ, ഓക്സിജൻ റിസോർട്സ്, ബോബി ടൂർസ് ആൻഡ് ട്രാവൽസ്, ഫിജി കാർട്ട് എന്നീ കമ്പനികളിലായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിലെ 5 ലക്ഷത്തോളം വരുന്ന ജീവനക്കാർക്കും അടുത്തിടെ ശമ്പള വർധനവും പ്രഖ്യാപിച്ചിരുന്നു.
അടുത്തിടെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലെ ഒന്നോ രണ്ടോ വാക്കുകളെ വളച്ചൊടിച്ചാണ് ട്രോളൻമാർ ഡോ . ബോബി ചെമ്മണ്ണൂരിനെ പരിഹസിക്കാനിറങ്ങിയത്. സോഷ്യൽ മീഡിയകളിലെങ്ങും ഡോ . ബോബി ചെമ്മണ്ണൂരിനെ പരിഹസിക്കുന്ന ട്രോളുകളാണ് അടുത്തിടെ പ്രചരിച്ചത്.
എന്നാൽ ചന്ദ്രനെ പിളർത്തിയതും കടലിന് മീതേ നടന്നതും പർവ്വതം കുടയായ് ചൂടിയതും വിശ്വസിക്കാമെങ്കിൽ നിങ്ങൾക്ക് കാറോടിച്ച് ഞാൻ കർണ്ണാടകക്ക് പോയത് പുച്ഛമാകുന്നതെങ്ങനെയെന്നാണ് ബോബി ചെമ്മണ്ണൂർ ചോദിയ്ക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഡോ, ബോബി ചെമ്മണ്ണൂരിനെ അനുകൂലിക്കുന്ന പോസ്റ്ററുകളിലൊന്നാണ് ബോബി ചെമ്മണ്ണൂർ പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റർ ചെയ്ത ആളോട് നന്ദിയെന്നും കുറിച്ചിട്ടുണ്ട്.
കുറിപ്പ് കാണാം…….