32.3 C
Kottayam
Tuesday, April 30, 2024

ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

Must read

ഇടുക്കി:ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ആദ്യത്തെ ജാഗ്രത നിർദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടർന്നാണ് ആദ്യ ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. നിലവിലെ റൂൾ കർവ് അനുസരിച്ച് 2390.86 ആണ് ബ്ലൂ അലർട് ലവൽ. പകൽ സമയത്ത് മണിക്കൂറിൽ 0.02 അടി വീതമാണ് ജലനിരപ്പ് ഉയർന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയർന്നു.

അതേ സമയം സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുകയാണ്. വയനാട് , കോഴിക്കോട് ഒഴികെ ജില്ലകളിൽ യെല്ലോ അലേർട്ടും ഉണ്ട്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കേരള തീരം ലക്ഷ്യമാക്കി നീങ്ങാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത തുടരുകയാണ്. നാളെ വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. 18 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലിൽ പോകുന്നതിന് വിലക്ക് തുടരുകയാണ്. കോഴിക്കോട് ജില്ലയിൽ മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം തുടരുകയാണ്.

2021_10_15 08_19 Office Lens

2021_10_15 08_18 Office Lens

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week