26.6 C
Kottayam
Saturday, May 18, 2024

രക്തച്ചുവപ്പായി ആകാശം, എങ്ങും പുകപടലം; ലോകാവസാനമോ? ഭീതിയില്‍ ജനങ്ങള്‍

Must read

ആകാശത്തിന് രക്തചുവപ്പ് നിറം, എങ്ങും കനത്ത പുകപടലങ്ങള്‍ കൂടി കണ്ടതോടെ ലോകാവസാന ഭീതിയില്‍ ജനങ്ങള്‍. ഇന്‍ഡോനേഷ്യയിലെ ജാംബി പ്രവിശ്യയിലാണ് അത്യപൂര്‍വ്വ സംഭവം. ആഴ്ചകളായി ലോകാവസാനമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പ്രതിഭാസമാണ് ഇവിടെ തുടരുന്നത്. ആഴ്ചകളോളം നീണ്ട കാട്ടുതീയുടെ ഫലമായുണ്ടായ പൊടിപടലങ്ങള്‍ മൂടല്‍മഞ്ഞുമായി കലര്‍ന്നാണ് ഈ പ്രതിഭാസമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്ലാവര്‍ഷവും ഇവിടെ ഗ്രീഷ്മകാലത്ത് കൃഷിഭൂമിയും വനഭൂമിയും കത്തിക്കാറുണ്ട്. ഇതുമൂലം കനത്ത പുകയും മൂടല്‍മഞ്ഞും വ്യാപിക്കും. അന്തരീക്ഷം ചുവക്കാന്‍ കാരണം റെയ്ലി വികിരണം എന്ന പ്രതിഭാസമാണെന്നാണ് കാലാവസ്ഥാശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ താരതമ്യേന വലിയ കണങ്ങളിലൂടെ പ്രകാശം കടന്നുപോകുമ്പോഴാണ് ഇതുണ്ടാകുന്നത്.

ഹരിയാനയിലെയും പഞ്ചാബിലെയും ഡല്‍ഹിയിലെയും പാടശേഖരങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന സ്മോഗിന് തുല്യമായ പ്രതിഭാസം. അതേസമയം കടുത്ത പുകയും മൂടല്‍മഞ്ഞുംമൂലം പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടാറുണ്ട്. ഇന്തോനേഷ്യയില്‍ കര്‍ഷകരും വലിയ കാര്‍ഷിക കോര്‍പ്പറേറ്റ് കമ്പനികളുമാണ് ഇത്തരം തീപ്പിടിത്തങ്ങള്‍ക്കു കാരണക്കാറെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week