News

രാജ്യത്തെ ആശങ്കയിലാക്കി ബ്‌ളാക്ക് ഫംഗസ് വ്യാപനം; മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഒമ്പതിനായിരത്തിലേക്ക്,1,014 മരണം

മുംബൈ: രാജ്യം കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ ഒരുങ്ങുന്നതിനിടെ കടുത്ത ആശങ്കയിലാഴ്ത്തി മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഒടുവില്‍ ലഭിക്കുന്ന റിപ്പോട്ടുകള്‍ പ്രകാരം സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം ഒമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്.

അതേസമയം, ഇതുവരെ 1,014 പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത്. കൊവിഡ് രണ്ടാം തരംഗത്തോടെയാണ് സംസ്ഥാനത്ത് ബ്‌ളാക്ക് ഫംഗസ് വ്യാപനവും കൂടുവാന്‍ തുടങ്ങിയത്. മെയ് 25നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണമാകട്ടെ 8,920 ആണ്. നിലവില്‍ 3,395 പേരാണ് ചികില്‍സയിലുള്ളത്. 4,357 പേര്‍ ഇതുവരെ രോഗമുക്തി നേടി. പൂനെയില്‍ നിന്നുള്ളവരാണ് ബ്‌ളാക്ക് ഫംഗസ് മൂലം മരിച്ചവരില്‍ ഏറിയ പങ്കും. 178 പേരാണ് പൂനെയില്‍ മാത്രം മരണപ്പെട്ടത്.

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 43,733 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 930 പേര്‍ മരിച്ചു. രോഗമുക്തി നിരക്ക് 97.18 ശതമാനമായി. 47,240 പേരാണ് 24 മണിക്കൂറിനുള്ളില്‍ രോ?ഗമുക്തരായത്. നിലവില്‍ 4,59,920 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് നൂറ് ദിവസത്തിന് ശേഷം ഇന്നലെ 35000 ത്തിന് താഴെയെത്തിയിരുന്നു. ഇതാണ് ഇന്ന് വീണ്ടും 40,000ന് മുകളിലെത്തിയത്. രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും ചില ജില്ലകളില്‍ രണ്ടാം തരംഗം തുടരുകയാണ് എന്നാണ് ആരോഗ്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button