28.2 C
Kottayam
Friday, June 5, 2026

മുഹമ്മദിന്റെ ചികിത്സയ്ക്കായി ഒരു കോടിയിലധികം രൂപ സമാഹരിച്ചു, അപ്പോഴേക്കും 18 കോടിയും കിട്ടിയെന്ന് വാര്‍ത്ത വന്നു, ഇനി ആ തുക ഇതേ രോഗമുള്ള മറ്റുകുട്ടികളുടെ ചികിത്സയ്ക്കായി നല്‍കുമെന്ന് മുഹമ്മദ് ഷാജി

Must read

ദുബായ്: അപൂര്‍വ്വരോഗത്തിന്റെ പിടിയലകപ്പെട്ട കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദിന്റെ ചികിത്സയ്ക്കായി ഒറ്റക്കെട്ടായി നിന്ന് മലയാളികള്‍ സ്വരൂപിച്ചത് 18 കോടിയിലധികം രൂപയാണ്. സുമനസ്സുകളുടെ സഹായം കൊണ്ട് മുഹമ്മദിന് ഇനി ചികിത്സ മുടുങ്ങില്ലെന്ന സന്തോഷത്തിലാണ് കുടുംബം.

മലയാളികളാകെ ഒന്നിച്ചു കൈകോര്‍ത്ത് മുഹമ്മദിനായി 18 കോടി സ്വരൂപിച്ച വാര്‍ത്ത മുഹമ്മദിന്റെ കുടുംബത്തൊടൊപ്പം നാടാകെ സന്തോഷത്തോടെയാണ് കേട്ടത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികളാണ് ജാതി, മത, ഭേതമില്ലാതെ ഈ നന്മക്കായി ഒരുമിച്ചത്.

അവരിലൊരാള്‍ മലപ്പുറം സ്വദേശിയും ദുബായിലെ ABRECO ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എം.ഡിയുമായ മുഹമ്മദ് ഷാജി ആയിരുന്നു. ഒരു കോടിയിലധികം രൂപയാണ് ഷാജിയും സുഹൃത്തുക്കളും കമ്പനിയിലെ ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ചത്.

എന്നാല്‍ ആ തുക മുഹമ്മദിന്റെ ചികിത്സയ്ക്കായി അയക്കാന്‍ തുടങ്ങിയപ്പോളാണ് ആവശ്യമായ തുക ഇതിനോടകം ലഭിച്ചു എന്ന വാര്‍ത്തയെത്തുന്നത്. സമാഹരിച്ച തുക ഇനിയെന്തു ചെയ്യും എന്ന ആലോചനയില്‍ ഇരിക്കുമ്പോളാണ് ഇതേ രോഗമുള്ള ഈറോഡിലെ മൈത്രയെയും പെരിന്തല്‍ മണ്ണയിലെ ഇമ്രാനെയും ലക്ഷദ്വീപിലെ നാസറിനെയും കുറിച്ച് അറിയുന്നത്.

- Advertisement -

ഇതോടെ മുഹമ്മദിനായി അയച്ച തുക ഈ കുട്ടികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചെന്നും മുഹമ്മദ് ഷാജി പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഷാജി ഇക്കാര്യം പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week