പ്രചാരണത്തിനിടെ ബി.ജെ.പി വനിതാ സ്ഥാനാര്‍ഥി ഒളിച്ചോടി

കണ്ണൂര്‍: പ്രചാരണത്തിനിടെ ബി.ജെ.പി വനിതാ സ്ഥാനാര്‍ഥി ഒളിച്ചോടി. കണ്ണൂര്‍ ജില്ലയിലെ ബി.ജെ.പിയുടെ വാര്‍ഡ് സ്ഥാനാര്‍ഥിയാണ് മറ്റൊരാളോടൊപ്പം മുങ്ങിയത്.

ഭര്‍ത്താവും രണ്ട് മക്കളുമുള്ള യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് സ്വന്തം വീട്ടിലായിരുന്നു താമസം. പിന്നാലെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായത്.

കഴിഞ്ഞ ദിവസത്തെ പ്രചാരണത്തിനിടെയാണ് യുവതിയെ കാണാതാവുന്നത്. യുവതിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News