ന്യൂഡല്‍ഹി:ബിജെപി ദേശീയ ഉപാധ്യക്ഷനും രാജ്യസഭാ എംപിയുമായ വിനയ് സഹസ്രബുദ്ധയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ അദ്ദേഹത്തിന് നെഗറ്റീവ് ഫലമായിരുന്നു ലഭിച്ചത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുന്‍പായി നടത്തിയ കോവിഡ് പരിശോധനയില്‍ മീനീക്ഷി ലേഖി, അനന്ത് കുമാര്‍ ഹെഡ്ഗെ, പര്‍വേശ് സിംഗ് വര്‍മ ഉള്‍പ്പടെ 17 ലോക്സഭാ എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News