News
പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ശബര്‍രി ദത്ത ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍
കൊല്‍ക്കത്ത: പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ശബര്‍രി ദത്തയെ ദുരൂഹ സാഹചര്യത്തില്‍ കൊല്‍ക്കത്തയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 63 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ശര്‍ബരിയെ അബോധാവസ്ഥയില്‍ കരായയിലെ വീട്ടിലെ ബാത്ത്റൂമില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദ്യ ബാലന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളുടെ ഡിസൈനറായിരുന്നു ശര്‍ബരി. പ്രശസ്ത ബംഗാളി കവി അജിത്ത് ദത്തയുടെ മകളാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News