‘പേടികാരണം ഞാൻ ചന്ദനക്കുറി തൊടാറില്ല’; പത്മജയുടെ വാക്കുകൾ ദേശീയ തലത്തിൽ പ്രചാരണായുധമാക്കി ബിജെപി

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പത്മജ വേണുഗോപാല്‍ നടത്തിയ പ്രസ്താവന കോണ്‍ഗ്രസിനെതിരെ ദേശീയ തലത്തില്‍ പ്രചാരണായുധമാക്കി എന്‍ഡിഎ. പേടിമൂലം താൻ ചന്ദനക്കുറി തൊടാറില്ലെന്നുള്ള പത്മജയുടെ പ്രസ്താവന ഉപയോഗിച്ച് കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്ന് ബിജെപി പ്രചാരണം നടത്തുകയാണെന്നാണ് ആരോപണം ഉയരുന്നത്.

‘മുന്‍ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്റെ വാക്കുകള്‍ കേള്‍ക്കുക’ എന്ന അടിക്കുറിപ്പോടെ ബിജെപിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പത്മജയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘പേടിമൂലം ഞാന്‍ ചന്ദനക്കുറി തൊടാറില്ല. ചന്ദനക്കുറി തൊടാന്‍ ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാന്‍. പക്ഷേ അത് തൊട്ടാല്‍ ഉടനെ അവര്‍ എന്റെ മുഖത്തേയ്ക്ക് നോക്കും. അതുകൊണ്ട് തൊട്ടുകഴിഞ്ഞാല്‍ ഉടനെ ഉള്ളില്‍ പോയി തുടച്ച് പുറത്തേക്കുവരും’, പത്മജ ഒരു ടി.വി.അഭിമുഖത്തില്‍ പറയുന്നു. അഭിമുഖത്തിന്റെ ഈ ഭാഗമാണ് ബിജെപി പ്രചാരണായുധമാക്കിയിരിക്കുന്നത്. ഹിന്ദിയിലുള്ള വിശീദകരണവും വീഡിയോയില്‍ നല്‍കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News