26.2 C
Kottayam
Friday, June 5, 2026

ബി.ജെ.പിയെ ജയിപ്പിച്ചു; ഛണ്ഡീഗഢ് കോർപ്പറേഷനിലെ രണ്ട് എ.എ.പി കൗൺസിലർമാർ തിരിച്ചെത്തി

Must read

ചണ്ഡീഗഢ്; ബി.ജെ.പി യില്‍ ചേര്‍ന്ന് ഒരു മാസത്തിനുള്ളില്‍ ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ രണ്ട് എ.എ.പി കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നു. കൗണ്‍സിലര്‍മാരായ പൂനം ദേവി, നേഹ മുസാവത് എന്നിവരാണ് എ.എ.പി യിലേക്ക് മടങ്ങിയെത്തിയത്.

ഫെബ്രുവരി 18-നാണ് ഇവരടക്കം മൂന്ന് കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേരുന്നത്. ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റില്‍ തിരുമറി കാണിച്ച റിട്ടേണിങ് ഓഫീസര്‍ അനില്‍ മസീഹിനെ സുപ്രീം കോടതി പ്രോസിക്യൂട്ട് ചെയ്യുമെന്ന് പറഞ്ഞതിന് ഒരു ദിവസം മുമ്പാണ് കൗണ്‍സിലര്‍മാരുടെ ബി.ജെ.പി പ്രവേശം. എഎപിയുടെ കുല്‍ദീപ് കുമാറിനെ മേയാറായി പിന്നീട് സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞയാഴ്ച നടന്ന സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയാണ് വിജയിച്ചത്. ഈ തിരഞ്ഞെടുപ്പുകളില്‍ പൂനം ദേവിയുടേയും മുസാവത്തിന്റേയും വോട്ടുകള്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. 35-അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മൂന്ന് എ.എ.പി കൗണ്‍സിലര്‍മാരുടെ വരവോടെ ബി.ജെ.പിയുടെ ശക്തി 17-ആയി ഉയര്‍ന്നു.

കോണ്‍ഗ്രസ്-എ.എ.പി സഖ്യത്തിനും 17-അംഗങ്ങളാണുള്ളത്. ഛണ്ഡീഗഢ് എംപിക്കും വോട്ട് ചെയ്യാന്‍ കഴിയുമായിരുന്നു. അദ്ദേഹത്തിന്റെ വോട്ടും ശിരോമണി അകാലിദള്‍ കൗണ്‍സിലറുടെ വോട്ടും ലഭിച്ചതോടെ 19 വോട്ടുകള്‍ പിടിച്ച് ബി.ജെ.പിയുടെ കുല്‍ജീത്ത് സിങ് സീനിയര്‍ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -

ബി.ജെ.പി യില്‍ ചേര്‍ന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ പൂനം ദേവി ആം ആദ്മി കള്ളന്‍മാരുടെ പാര്‍ട്ടിയാണെന്നും വിമര്‍ശിച്ചിരുന്നു.

- Advertisement -

തെറ്റിധാരണകള്‍ സംഭവിക്കാമെന്നും തിരിച്ചുവരവില്‍ സന്തോഷമുണ്ടെന്നും ഞായറാഴ്ച എ.എപിയിലേക്ക് മടങ്ങിവന്നതിന് ശേഷം ഇരുവരും പ്രതികരിച്ചു. ഇവര്‍ക്കൊപ്പം ബി.ജെ.പിയിലേക്ക് ചേര്‍ന്ന് മൂന്നാമത്തെ കൗണ്‍സിലര്‍ ഗുര്‍ചരണ്‍ കാല നിലവില്‍ ബി.ജെ.പിയില്‍ തന്നെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week