25.5 C
Kottayam
Friday, June 5, 2026

‘ലോക്സഭാ തിരഞ്ഞെടുപ്പ് ഉപേക്ഷിക്കുമോ?’: തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജിയുടെ ഞെട്ടലില്‍ ഇന്ത്യന്‍ രാഷ്ട്രീയം

Must read

ന്യൂഡൽഹി∙ ലോക്സഭാ തിര‍ഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജിയിൽ ഞെട്ടി ദേശീയ രാഷ്ട്രീയം. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അരുൺ ഗോയൽ രാജിക്കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ രാജീവ് കുമാറുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണു നടപടിയെന്നാണ് അടുത്തുവൃത്തങ്ങൾ നൽകുന്ന സൂചന.

സംഭവത്തിൽ ആശങ്കയറിയിച്ച് കോൺഗ്രസ് രംഗത്തെത്തി. സ്വതന്ത്ര സ്ഥാപനങ്ങളിൽ അമിതനിയന്ത്രണം ഏർപ്പെടുത്തുന്നത് സ്വേച്ഛാധിപത്യത്തിലേക്കു ജനാധിപത്യം വഴിമാറുന്നതിനു കാരണമാകുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നീതിപൂർവം നടക്കുമോ എന്ന ചോദ്യം ഉയരുന്നതായും അവർ വ്യക്തമാക്കി.

‘‘തിരഞ്ഞെടുപ്പ് കമ്മിഷനോ അതോ തിരഞ്ഞെടുപ്പ് ഒമിഷനോ (ഉപേക്ഷിക്കുന്നതോ)? കുറച്ച് ദിവസങ്ങൾക്കുള്ളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യയിൽ ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് കമ്മിഷണർ മാത്രമേയുള്ളൂ. എന്തുകൊണ്ട്? ഞാൻ നേരത്തെ പറഞ്ഞതുപോലെ, നമ്മുടെ സ്വതന്ത്ര സ്ഥാപനങ്ങളുടെ ആസൂത്രിതമായ നാശം തടഞ്ഞില്ലെങ്കിൽ നമ്മുടെ ജനാധിപത്യം സ്വേച്ഛാധിപത്യം കവർന്നെടുക്കും’’– കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എക്സിൽ കുറിച്ചു. രാജ്യത്തു തകരുന്ന അവസാന ഭരണഘടനാ സ്ഥാപനങ്ങളിലൊന്നാണു തിരഞ്ഞെടുപ്പ് കമ്മിഷനെന്നും ഖർഗെ പറഞ്ഞു.

‘‘തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ നടപടിക്രമം ഇപ്പോൾ ഭരണകക്ഷിക്കും പ്രധാനമന്ത്രിക്കും എല്ലാ അധികാരങ്ങളും നൽകിയിരിക്കെ, അനൂപ് ചന്ദ്ര പാണ്ഡെ വിരമിച്ച് 23 ദിവസം കഴിഞ്ഞിട്ടും പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കാത്തത് എന്തുകൊണ്ടാണ്? മോദി സർക്കാർ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ന്യായമായ വിശദീകരണവുമായി വരൂ’’ –കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു.

- Advertisement -

തിരഞ്ഞെടുപ്പ് കമ്മിഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലെ സുതാര്യതയില്ലായ്മയെ കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലും വിമർശിച്ചു. ‘‘ഇതു തികച്ചും ഞെട്ടിപ്പിക്കുന്നതാണ്; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവച്ചു. ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് കമ്മിഷണർ മാത്രമേയുള്ളൂ. തിരഞ്ഞെടുപ്പ് കമ്മിഷനിൽ എന്താണ് സംഭവിക്കുന്നത്? രാജ്യം മുഴുവൻ ആകാംക്ഷയിലാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നില്ല’’– വേണുഗോപാൽ പറഞ്ഞു.

- Advertisement -

തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ മാത്രം അവശേഷിക്കുന്നത് ആശങ്കാജനകമാണെന്നു തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാംഗം സാകേത് ഗോഖലെയും വ്യക്തമാക്കി. മോദിയും അദ്ദേഹത്തിന്റെ മന്ത്രിയും ചേർന്ന് അവർക്കിഷ്ടമുളള 2 പേരെ കമ്മിഷണർമാരായി നിയമിക്കുമെന്നത് തിരഞ്ഞെടുപ്പു നടത്തിപ്പിനെക്കുറിച്ച് ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അരുൺ ഗോയലിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചിരുന്നു. മൂന്നംഗ കമ്മിഷനിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ മാത്രമാണു ശേഷിക്കുന്നത്. മറ്റൊരു കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ കഴിഞ്ഞമാസം വിരമിച്ചിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര, റെയിൽവേ മന്ത്രാലയങ്ങളുമായി രാജീവ് കുമാറും അരുൺ ഗോയലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർ‍ച്ച ചെയ്തിരുന്നു.

- Advertisement -

തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം നാളെ നടത്താൻ നിശ്ചയിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 12നു പൊഖ്റാനിൽ സൈനിക ശക്തിപ്രകടനം കാണാൻ പോകും. അന്നേ ദിവസം കമ്മിഷൻ കശ്മീർ സന്ദർശിക്കാനും ആലോചിച്ചിരുന്നു. അതിനടുത്ത ദിവസംതന്നെ തിരഞ്ഞെടുപ്പു സമയക്രമം പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. അതിനിടെയാണ് ഗോയലിന്റെ രാജി. 1985 ബാച്ച് പഞ്ചാബ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗോയൽ 2022 നവംബർ 21നാണ് തിരഞ്ഞെടുപ്പു കമ്മിഷണറായി ചുമതലയേറ്റത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week