26.2 C
Kottayam
Friday, June 5, 2026

സുരേന്ദ്രന്‍ കോന്നിയില്‍,സുരേഷ് ഗോപി തിരുവനന്തപുരത്ത്,സെന്‍കുമാറിനും ജേക്കബ് തോമസും ജി മാധവന്‍ നായരും സ്ഥാനാര്‍ത്ഥികളാവും,നിയമസഭാ തെരഞ്ഞെടുപ്പിന് പ്രാഥമിക പട്ടിക തയ്യാറാക്കി ബി.ജെ.പി

Must read

കൊച്ചി: സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ കോന്നിയിലും ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയെ കാസര്‍ഗോഡും, ശോഭാ സുരേന്ദ്രനെ കാട്ടാക്കട നിയോജക മണ്ഡത്തിലേക്കും പരിഗണിച്ച് ബിജെപി നിയമസഭ തെരഞ്ഞെടുപ്പ് പ്രാഥമിക പരിഗണന കരടുപട്ടിക. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ടിപി സെന്‍കുമാര്‍, ജേക്കബ്ബ് തോമസ്,മുന്‍ ഐഎസ്ആര്‍ഓ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

നേമം മണ്ഡലത്തില്‍ ഒ രാജഗോപാലല്ലെങ്കില്‍ കുമ്മനം രാജശേഖരനെയാണ് പരിഗണിക്കുന്നത്. സുരേഷ് ഗോപിയുടെ പേരും നേമത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ സുരേഷ് ഗോപി തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആവശ്യം, ഒപ്പം കൊല്ലം മണ്ഡലത്തിലേക്കും സുരേഷ് ഗോപിയുടെ പേര് പരിഗണിക്കുന്നുണ്ട്. കെപി ശശികലയെ പാലക്കാട്ടേക്കും വത്സന്‍ തില്ലങ്കേരിയെ കുന്നമംഗലത്തേക്കും പരിഗണിക്കുന്നു. സികെ പത്മനാഭനെയും കുന്നമംഗലത്തേക്ക് പരിഗണിക്കുന്നു. പിസി ജോര്‍ജ് പൂഞ്ഞാറിലും മകന്‍ ഷോണ്‍ ജോര്‍ജ് കോട്ടയത്തും പിസി തോമസ് തൊടുപുഴയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചാല്‍ പിന്തുണക്കും.

അല്‍ഫോണ്‍സ് കണ്ണന്താനത്തെ കാഞ്ഞിരപ്പിള്ളിയിലും പരിഗണിക്കുന്നു. തലശ്ശേരിയില്‍ സദാനന്ദന്‍ മാസ്റ്റര്‍, എലത്തൂരില്‍ കെ പി ശ്രീശന്‍, കോഴിക്കോട് നോര്‍ത്തില്‍ പ്രകാശ് ബാബു, ബേപ്പൂരില്‍ അലി അക്ബര്‍, ഒറ്റപ്പാലത്ത് സന്ദീപ് വാര്യര്‍, മലമ്പുഴയില്‍ സി കൃഷ്ണകുമാര്‍, പാലക്കാട് കെ പി ശശികല എന്നിങ്ങനെയാണ് പട്ടികയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

Popular this week