നടി രാഗിണി ദ്വിവേദി ആശുപത്രിയില്‍

ബംഗളൂരു: മയക്കുമരുന്ന് കടത്ത് കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ (സിസിബി) കസ്റ്റഡിയില്‍ കഴിഞ്ഞ നടി രാഗിണി ദ്വിവേദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത നടുവേദനയെ തുടര്‍ന്നാണ് ബംഗളൂരു സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ രാഗിണിയെ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് രാഗിണിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ തുടരണോ ജയിലിലേക്ക് മാറ്റണോ എന്നത് സംബന്ധിച്ച് വിശദമായ പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ തീരുമാനമെടുക്കുമെന്ന് സിസിബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മയക്കുമരുന്ന് കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് രാഗിണി.

ലഹരിക്കടത്ത് കേസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ് രാഗിണിയെ സിസിബി അറസ്റ്റ് ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് രാഗിണിയുടെ ഫ്ലാറ്റില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. നടിയെ ക്രൈബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബംഗളൂരില്‍ നിശാ പാര്‍ട്ടികളില്‍ മയക്കുമരുന്ന് എത്തുന്നത് എങ്ങനെയെന്ന് സെപ്റ്റംബറില്‍ അറസ്റ്റിലായ ഒരാളില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബോളിവുഡില്‍ ലഹരികടത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. തുടര്‍ന്നാണ് രാഗിണി ദ്വിവേദി അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ അറസ്റ്റിലാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News