കൊച്ചി: സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ കോന്നിയിലും ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയെ കാസര്‍ഗോഡും, ശോഭാ സുരേന്ദ്രനെ കാട്ടാക്കട നിയോജക മണ്ഡത്തിലേക്കും പരിഗണിച്ച് ബിജെപി നിയമസഭ തെരഞ്ഞെടുപ്പ് പ്രാഥമിക പരിഗണന കരടുപട്ടിക. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ടിപി സെന്‍കുമാര്‍, ജേക്കബ്ബ് തോമസ്,മുന്‍ ഐഎസ്ആര്‍ഓ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
നേമം മണ്ഡലത്തില്‍ ഒ രാജഗോപാലല്ലെങ്കില്‍ കുമ്മനം രാജശേഖരനെയാണ് പരിഗണിക്കുന്നത്. സുരേഷ് ഗോപിയുടെ പേരും നേമത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ സുരേഷ് ഗോപി തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആവശ്യം, ഒപ്പം കൊല്ലം മണ്ഡലത്തിലേക്കും സുരേഷ് ഗോപിയുടെ പേര് പരിഗണിക്കുന്നുണ്ട്. കെപി ശശികലയെ പാലക്കാട്ടേക്കും വത്സന്‍ തില്ലങ്കേരിയെ കുന്നമംഗലത്തേക്കും പരിഗണിക്കുന്നു. സികെ പത്മനാഭനെയും കുന്നമംഗലത്തേക്ക് പരിഗണിക്കുന്നു. പിസി ജോര്‍ജ് പൂഞ്ഞാറിലും മകന്‍ ഷോണ്‍ ജോര്‍ജ് കോട്ടയത്തും പിസി തോമസ് തൊടുപുഴയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചാല്‍ പിന്തുണക്കും.
അല്‍ഫോണ്‍സ് കണ്ണന്താനത്തെ കാഞ്ഞിരപ്പിള്ളിയിലും പരിഗണിക്കുന്നു. തലശ്ശേരിയില്‍ സദാനന്ദന്‍ മാസ്റ്റര്‍, എലത്തൂരില്‍ കെ പി ശ്രീശന്‍, കോഴിക്കോട് നോര്‍ത്തില്‍ പ്രകാശ് ബാബു, ബേപ്പൂരില്‍ അലി അക്ബര്‍, ഒറ്റപ്പാലത്ത് സന്ദീപ് വാര്യര്‍, മലമ്പുഴയില്‍ സി കൃഷ്ണകുമാര്‍, പാലക്കാട് കെ പി ശശികല എന്നിങ്ങനെയാണ് പട്ടികയിലുള്ളത്.