ബി.ജെ.പി എം.എല്‍.എ കൊവിഡ് ബാധിച്ച് മരിച്ചു

ജയ്പൂര്‍: മുതിര്‍ന്ന ബി.ജെ.പി നേതാവും എം.എല്‍.എയുമായ കിരണ്‍ മഹേശ്വരി കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹരിയാന ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കിരണ്‍ മഹേശ്വരി.

രാജസ്ഥാനിലെ രാജസമന്ത് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് കിരണ്‍ മഹേശ്വരി. മുന്‍മന്ത്രിയാണ്. രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ എംഎല്‍എയാണ് കിരണ്‍ മഹേശ്വരി.

കോണ്‍ഗ്രസ് എംഎല്‍എ കൈലാഷ് ത്രിവേദി കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കിരണ്‍ മഹേശ്വരിയുടെ നിര്യാണത്തില്‍ ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല അനുശോചനം രേഖപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News