ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്ത് ബി.ജെ.പി. 11 സംസ്ഥാനങ്ങളിലാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, മണിപ്പുര്‍, തെലുങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ മുന്നിട്ടു നില്‍ക്കുകയാണ്.
ഛത്തീസ്ഗഡിലും ഹരിയാനയിലും ഓരോ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. രണ്ട് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാഗലാന്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് മുന്നിട്ട് നില്‍ക്കുന്നത്. ഒഡീഷയില്‍ രണ്ടു സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെഡിയാണ് മുന്നിട്ട് നില്‍ക്കുന്നത്.
ഗുജറാത്തില്‍ ഏഴ് സീറ്റുകളില്‍ ബിജെപിയും ഒരു സീറ്റില്‍ കോണ്‍ഗ്രസും മുന്നിട്ട് നിക്കുന്നു. ജാര്‍ഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഓരോ സീറ്റുകളും ലീഡ് ചെയ്യുന്നുണ്ട്. കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിലും ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്.
മധ്യപ്രദേശില്‍ ബിജെപി 17 സീറ്റുകളിലും കോണ്‍ഗ്രസ് ഒന്‍പത് സീറ്റുകളിലും ബിഎസ്പി രണ്ട് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്. മധ്യപ്രദേശില്‍ ഒന്‍പത് സീറ്റുകളില്‍ വിജയിച്ചാല്‍ ശിവരാജ് സിംഗ് ചൗഹാന് അധികാരം ഉറപ്പിക്കാം. തെലുങ്കാനയില്‍ ഒരു സീറ്റിലേക്ക് നടന്ന മത്സരത്തില്‍ ബിജെപിക്കാണ് മുന്നേറ്റം. ഉത്തര്‍പ്രദേശില്‍ ബിജെപി അഞ്ച് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്.