30 C
Kottayam
Thursday, May 2, 2024

തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പ് തോല്‍വി സമ്മതിച്ച് ജെ.ഡി.യു

Must read

പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഫലം വരും മുന്‍പ് തോല്‍വി സമ്മതിച്ച് ജെ.ഡി.യു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. തങ്ങളെ തോല്‍പ്പിച്ചത് ആര്‍ജെഡിയോ തേജസ്വി യാദവോ അല്ല, മറിച്ച് കൊവിഡാണെന്നും ജെഡിയു വക്താവ് കെ.സി ത്യാഗി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ത്യാഗിയുടെ പ്രതികരണം.

ആര്‍ജെഡിക്കെതിരെ വിമര്‍ശം ഉന്നയിച്ചായിരുന്നു ത്യാഗിയുടെ പ്രതികരണം. വലിയ തരത്തിലുള്ള ഒരു വികസനവും ആര്‍ജെഡി ബിഹാറില്‍ നടപ്പാക്കിയിട്ടില്ല. പ്രകൃതി മാത്രമാണ് തങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമെന്നും ത്യാഗി പറഞ്ഞു. ത്യാഗിയുടെ പ്രതികരണം വന്നതിന് പിന്നാലെ ബിഹാറില്‍ ജെഡിയു സഖ്യം മുന്നേറുകയാണ്.

ഏഴ് കോടി വോട്ടര്‍മാരാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ട് ചെയ്തത്. എന്‍ഡിഎയില്‍ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാര്‍ട്ടി 11 സീറ്റിലും ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്.

നിതീഷുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തില്‍ 144 സീറ്റുകളില്‍ തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 70 സീറ്റിലും സിപിഐഎംഎല്‍ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week