ബി.ജെ.പി നേതാവിന്റെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കത്തിക്കരിഞ്ഞ നിലയില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ ബി.ജെ.പി നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാറില്‍ കണ്ടെത്തി. മേദക്കിലെ ബി.ജെ.പി മുന്‍ ജില്ലാ ഉപാധ്യക്ഷനും വ്യവസായിയുമായ വി. ശ്രീനിവാസ പ്രസാദാണ് മരിച്ചത്.

മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാറിന്റെ ഡിക്കിയിലാണ് കണ്ടെത്തിയത്. അക്രമികള്‍ ശ്രീനിവാസിനെ കാറിലിട്ട് തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News