കൊല്‍ക്കത്ത: അമ്പത് ലക്ഷം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് രാജ്യത്ത് നിന്നും തുരത്തുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി ബംഗാള്‍ അധ്യക്ഷന്‍. ആദ്യം അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. പിന്നെ ദീദിക്ക്(മമതാ ബാനര്‍ജി) ആരെയും പ്രീണിപ്പിക്കാനാകില്ല എന്നായിരുന്നു പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞത്.
പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നേരത്തെ പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെ പോലെ വെടിവെച്ചു കൊല്ലണമെന്ന ഘോഷിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News