Home-bannerKeralaNews
സംസ്ഥാനം സെന്‍സസുമായി സഹകരിക്കും, ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളം,വാര്‍ഡ് വിഭജന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം :സംസ്ഥാനത്ത് ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. എന്നാല്‍, സെന്‍സസുമായി സഹകരിക്കുമെന്നും ജനനത്തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിവ ഒഴിവാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇക്കാര്യം സെന്‍സസ് ഡയറക്ടറെ അറിയിക്കും.
അതേസമയം, മുപ്പതിന് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. കേന്ദ്രത്തിനെതിരെ സര്‍ക്കാരിന്റെ നിലപാട് ഇതോടെ കുറച്ചുകൂടി വ്യക്തമാക്കിയിരിക്കുകയാണ്.തദ്ദേശ തിരഞ്ഞെടുപ്പില്‍ വാര്‍ഡ് വിഭജന കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News