പാലക്കാട്: ആലുംകുളത്ത് വീടിന്റെ പൂട്ടു പൊളിച്ച് 50 പവന്‍ സ്വര്‍ണം കവര്‍ന്നു. ചെര്‍പ്പുളശേരിലാണ് സംഭവം.
പല മുറികളിലായി അലമാരകളില്‍ സൂക്ഷിച്ച 50 പവനിലേറെ വരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.
ആലുംകുളത്തെ ചന്ദ്രശേഖര പണിക്കര്‍ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രി കുടുംബത്തോടൊപ്പം ബെംഗളൂരുവിലുള്ള മകളുടെ വീട്ടിലേക്കു പോയിരുന്ന അദ്ദേഹം ഇന്ന് രാവിലെ മടങ്ങിയെത്തിയപ്പോഴാണു വീടിന്റെ മുന്‍ വാതിലിന്റെ പൂട്ടുപൊളിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ ചെര്‍പ്പുളശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News