നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍; ഒളിവില്‍ കഴിഞ്ഞിരുന്നത് മറ്റൊരു ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍

കണ്ണൂര്‍: പാലത്തായിയില്‍ പീഡിപ്പിച്ച ബി.ജെ.പി പ്രാദേശിക നേതാവ് പത്മരാജന്‍ അറസ്റ്റില്‍. വിളക്കോട്ടൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു

തലശ്ശേരി ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പത്മരാജന്‍ പിടിയിലായത്.

അറസ്റ്റ് വൈകുന്നതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനായ ബിജെപി നേതാവ് കുനിയില്‍ പത്മരാജനെതിരെ പോലീസ് പോക്സോ നിയമപ്രകാരംകേസെടുത്തിരുന്നു. എന്നാല്‍ ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെയായിരുന്നു പ്രതിഷേധം.

സ്‌കൂള്‍ ടോയ്ലെറ്റില്‍ വച്ച് പത്ത് വയസുള്ള പെണ്‍കുട്ടിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍.ടി.യു ജില്ലാ നേതാവുമാണിയാള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News