മഹിളാ മോര്‍ച്ച പ്രവര്‍ത്തകയെ കയറിപ്പിടിച്ച ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു
മുസഫര്‍നഗര്‍: മഹിളാ മോര്‍ച്ച പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ബുധാനയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ബിജെപി മണ്ഡലം ഉപാദ്ധ്യക്ഷന്‍ ആശിഷ് ജെയിനിനെതിരെയാണ് പോലീസ് കേസടുത്തത്. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമണം നടത്തിയെന്നാണ് പരാതി. എതിര്‍ത്തപ്പോള്‍ വധഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു.
യുവതിയുമൊത്തുള്ള വീഡിയോ പുറത്തായതിനെത്തുടര്‍ന്ന് ദാമന്‍ ആന്‍ഡ് ദിയുവിലെ ബി.ജെ.പി അധ്യക്ഷനും മുന്‍ ലോക്‌സഭാംഗവുമായ ഗോപാല്‍ ടന്‍ഡേല്‍ രാജിവെച്ചിരുന്നു. യുവതിയുമൊത്തുള്ള നഗ്നവീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പ്രശ്‌നമാകുകയും ചെയ്തതോടെയാണ് അദ്ദേഹം രാജിവെച്ചത്. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് ടന്‍ഡേല്‍ രാജിക്കത്ത് നല്‍കിയതായി ജനറല്‍ സെക്രട്ടറി വസുഭായ് പട്ടേല്‍ അറിയിച്ചു.