കൊല്‍ക്കത്ത: തനിക്ക് കൊവിഡ് ബാധിച്ചാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ അദ്ദേഹം തന്നെയാണ് രോഗം ബാധിച്ച വിവരം അറിയിച്ചത്.
അനുപം ഹസ്രയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച സൗത്ത് 24 പര്‍ഗാനാസില്‍ നടന്ന പാര്‍ട്ടി പരിപാടിയിലാണ് അനുപം വിവാദ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News