ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പരസ്യമായി അക്ഷേപിച്ച് ഹരിയാണ ആഭ്യന്തരമന്ത്രി അനില്‍ വിജ്. ജീവനുള്ള പെട്രോള്‍ ബോംബുകളാണ് രാഹുലും പ്രിയങ്കയുമെന്നായിരുന്നു അനില്‍ വിജിന്റെ പരാമര്‍ശം.
പ്രിയങ്കാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സൂക്ഷിക്കുക. അവര്‍ ജീവനുള്ള പെട്രോള്‍ ബോംബുകളാണ്. എവിടെയൊക്കെ അവര്‍ പോകുന്നുണ്ടോ അവിടെയെല്ലാം അവര്‍ തീപിടിപ്പിക്കുകയും പൊതുമുതലുകള്‍ക്ക് നാശനഷ്ടം വരുത്തുകയും ചെയ്യും- എന്നായിരുന്നു അനില്‍ വിജിന്റെ ട്വീറ്റ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News