24.1 C
Kottayam
Friday, June 5, 2026

അനധികൃതമായി രാജ്യത്തെത്തിയവർ നിർബന്ധമായും പുറത്തേക്ക് പോകേണ്ടി വരും, ഇത് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ഇന്ത്യ, വെല്ലുവിളിയുമായി ബി.ജെ.പി എം.എൽ.എ

Must read

ചണ്ഡിഗഢ്: ഇന്നത്തെ ഇന്ത്യ ജവഹർലാൽ നെഹ്രുവിന്റെയോ, മഹാത്മാഗാന്ധിയുടെയോ അല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയുമാണെന്ന വിവാദ പ്രസ്താവനയുമായി ഹരിയാണയിലെ ബിജെപി എംഎൽഎ ലീലാ റാം ഗുർജാർ. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കെയ്ഥലിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഈ വിവാദ പ്രസ്താവന.

രാജ്യത്തുള്ള മുസ്ലീങ്ങളെ രാജ്യം വിട്ടുപോകാൻ നിർബന്ധിക്കുന്ന ഒരു ഗൂഢാലോചനയാണ് ഇതെന്നാണ് മുസ്ലീങ്ങൾ കരുതുന്നതെങ്കിൽ അത്തരത്തിലുള്ള ഒന്നും ഇതിന് പിറകിലില്ലെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്.  എന്നാൽ അനധികൃതമായി രാജ്യത്തെത്തിയവർ നിർബന്ധമായും പുറത്തേക്ക് പോകേണ്ടി വരും ലീലാ റാം ഗുർജാർ പറഞ്ഞു.

ഇത് മൻമോഹൻ സിങ്ങിന്റെയോ, ജവഹർലാൽ നെഹ്റുവിന്റേയോ, ഗാന്ധിയുടെയോ ഇന്ത്യയല്ല, നരേന്ദ്രമോദിയുടെയും അമിതിഷായുടെയും ഇന്ത്യയാണെന്ന് ജനങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. എതിരായി എന്തെങ്കിലും അടയാളം കിട്ടിയാൽ ഒരു നിമിഷത്തിനുള്ളിൽ അവരെ ഞങ്ങൾ തുടച്ചുമാറ്റും. – ഗുർജാർ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week