കുട്ടികള്‍ പട്ടിണി മൂലം മണ്ണ് തിന്നെന്ന പരാമർശം: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എസ്.പി ദീപക്കിനെതിരെ സി.പി.എം നടപടി

തിരുവനന്തപുരം: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എസ്.പി ദീപക്കിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. കൈതമുക്കില്‍ കുട്ടികള്‍ പട്ടണി മൂലം മണ്ണ് തിന്നെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് ദീപകിനെതിരെ നടപടി സ്വീകരിക്കുന്നത്. പരാമര്‍ശം വിവാദമായതിന് പിന്നാലെ വഞ്ചിയൂര്‍ ഏര്യാകമ്മിറ്റി അംഗത്വത്തില്‍ നിന്നും ദീപക്കിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.

ദാരിദ്രം മൂലം അമ്മ നാലു കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു കുട്ടികള്‍ മണ്ണുതിന്നെന്ന പരാമര്‍ശം ദീപക് നടത്തിയത്. എന്നാല്‍ ഇയാളുടെ പരാമര്‍ശം വിവാദമാകുകയും സര്‍ക്കാര്‍ വെട്ടിലാകുകയും ചെയ്തു. ആരോഗ്യമേഖലയില്‍ കേരളം വന്‍ മുന്നേറ്റം നടത്തിയെന്ന് അവകാശപ്പെടുമ്പോഴുള്ള സംഭവം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News