ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാത്തവരുടെ കാല് തല്ലിയൊടിക്കണം; ആഹ്വാനവുമായി ബി.ജെ.പി നേതാവ്

ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാത്തവരുടെ കാല് തല്ലിയൊടിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ്. ഇനിയും ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ തല്ലണമെന്നും അവരുടെ വീടുകള്‍ കൊള്ളയടിക്കണമെന്നും പശ്ചിമബംഗാളിലെ ബി.ജെ.പി നേതാവ് ജോയ് ബാനര്‍ജി ആഹ്വാനം ചെയ്തു.

‘ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിലൂടെ ഇത് ആരംഭിക്കണം. ചൈനയുമായി ബന്ധപ്പെട്ട എല്ലാം വര്‍ജിക്കണം. അല്ലാത്തപക്ഷം അവരുടെ കാല് തല്ലിയൊടിക്കുകയും വീടുകള്‍ കൊള്ളയടിക്കുകയും വേണം’ ജോയ് ബാനര്‍ജി പറഞ്ഞു.

ജോയ് ബാനര്‍ജിക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ആദ്യം ജോയ് ബാനര്‍ജിയുടെ പാര്‍ട്ടി ചൈനയോടുള്ള നിലപാട് വ്യക്തമാക്കട്ടെയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

‘പ്രതിസന്ധിയുടെ ഈ സമയത്ത് നാമ്മളെല്ലാവരും സര്‍ക്കാരിനൊപ്പമാണ്. എന്നാല്‍ പ്രഭാഷണം നടത്തുന്നതിനുപകരം ചൈന നമ്മുടെ പ്രദേശത്ത് എങ്ങനെ പ്രവേശിച്ചുവെന്ന് ബിജെപി ആദ്യം മറുപടി നല്‍കണം. ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കേണ്ടിവന്നാല്‍ ജനങ്ങള്‍ സ്വയം ചെയ്യും. ഇത്തരം പ്രഭാഷണം നടത്താന്‍ ബിജെപിക്ക് ആരാണ് അവകാശം നല്‍കിയത്?’ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.

ജൂണ്‍ 15ന് കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ബിജെപി, ആര്‍എസ്എസ് ബന്ധമുള്ള സംഘടനകള്‍ തുടങ്ങിയത്. പലയിടങ്ങളിലും ചൈനില്‍ ഉല്‍പ്പന്നങ്ങള്‍ തല്ലിപ്പൊട്ടിച്ചും കത്തിച്ചും ബിജെപി പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News