KeralaNews

ഒരു ഗസ്റ്റ് റോളില്‍ പോലും! നേരിട്ടോ ടെലിഫോണ്‍ വഴിയോ ഒരു ആശ്വാസവാക്ക് പറയാന്‍ മുല്ലപ്പള്ളി ഉണ്ടായിരുന്നില്ല; ദുരിത സമയത്ത് വീട്ടിലെ ഒരംഗത്തെ പോലെ ഉണ്ടായിരുന്നത് ടീച്ചറെന്ന് ലിനിയുടെ ഭര്‍ത്താവ്

ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ നിപ രാജകുമാരിയെന്നും, കൊവിഡ് റാണിയെന്നുമുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിനിടെ മുല്ലപ്പള്ളിയുടെ പരാമര്‍ശനത്തിനെതിരേ നിപ ബാധിച്ചു മരിച്ച ലിനിയുടെ ഭര്‍ത്താവ് സജീഷ് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു സജീഷിന്റെ പ്രതികരണം.

നിപയുടെ കാലത്ത് ലിനിയുമായി ബന്ധപ്പെട്ട ഓര്‍മ്മയില്‍ നിന്നും ചിലത് ചികഞ്ഞെടുത്തപ്പോള്‍ പക്ഷെ, ഇപ്പോള്‍ വിവാദങ്ങള്‍ക്ക് കാരണമായ ചിലരുടെ മുഖങ്ങള്‍ അതിന്റെ പരിസരത്ത് പോലും ഉണ്ടായിരുന്നില്ലെന്ന് സജീഷ് കുറിപ്പില്‍ പറയുന്നു. എന്നാല്‍ കരുതലുമായി ഒപ്പമുണ്ടായിരുന്ന, ഏറ്റവും തണലായി അനുഭവപ്പെട്ടിരുന്ന ചിലരുടെ പേര് വിപരീതമായി പരാമര്‍ശിക്കപ്പെട്ടപ്പോള്‍ വളരെ പ്രയാസം തോന്നുണ്ട്.

കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഭരണ പ്രതിപക്ഷ ഭേദങ്ങള്‍ മറന്ന് ആശ്വസിപ്പിക്കാന്‍ എത്തിവരുടെ കൂട്ടത്തില്‍ ഒന്നും വടകര പാര്‍ലിമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുല്ലപ്പളളി രാമചന്ദ്രന്‍ ഉണ്ടായിരുന്നില്ലെന്നും സജീഷ് പറയുന്നു. ടെലിഫോണ്‍ വഴി പോലും ഒരു ആശ്വാസവാക്ക് മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

നിപയുടെ കാലത്ത് ലിനിയുമായി ബന്ധപ്പെട്ട ഓര്‍മ്മയില്‍ നിന്നും ചിലത് ചികഞ്ഞെടുത്തപ്പോള്‍ പക്ഷെ, ഇപ്പോള്‍ വിവാദങ്ങള്‍ക്ക് കാരണമായ ചിലരുടെ മുഖങ്ങള്‍ അതിന്റെ പരിസരത്ത് പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ കരുതലുമായി ഒപ്പമുണ്ടായിരുന്ന, ഏറ്റവും തണലായി അനുഭവപ്പെട്ടിരുന്ന ചിലരുടെ പേര് വിപരീതമായി പരാമര്‍ശിക്കപ്പെട്ടപ്പോള്‍ വളരെ പ്രയാസം തോന്നുകയും ചെയ്തു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഭരണ പ്രതിപക്ഷ ഭേദങ്ങള്‍ മറന്ന് ആശ്വസിപ്പിക്കാന്‍ എത്തിവരുടെ കൂട്ടത്തില്‍ ഒന്നും ഞാന്‍ ജീവിക്കുന്ന, അന്ന് വടകര പാര്‍ലിമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശ്രീ: മുല്ലപ്പളളി രാമചന്ദ്രന്‍ സര്‍ ഉണ്ടായിരുന്നില്ല. ഒരു ഗസ്റ്റ് റോളില്‍ പോലും! നേരിട്ടോ ടെലിഫോണ്‍ വഴിയോ ഒരു ആശ്വാസവാക്ക് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു എം പി എന്ന നിലയില്‍ ഉണ്ടായിട്ടില്ല.

ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങള്‍ പേരാംബ്ര ബ്ലോക്ക് പഞ്ചായത്ത് സാരഥികളും ഇവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അതുപോലെ പേരാംബ്ര യുടെ പ്രിയപ്പെട്ട മന്ത്രി ശ്രീ. ടി പി രാമകൃഷണന്‍ സര്‍, അങ്ങനെ ജീവിതത്തിലെ ഏറ്റവും പ്രയാസപ്പെട്ട സമയത്ത് കൂടെ ഉണ്ടായിരുന്നവരെ മറക്കാന്‍ കഴിയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker