കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍. പുറത്ത് വന്ന മിക്ക എക്‌സിറ്റ് പോളുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേക്കാള്‍ ഒരുപടി മുന്നിലാണ് സംസ്ഥാനത്ത് ബി ജെ പി എന്നാണ് പ്രവചിക്കുന്നത്. 2019 ല്‍ പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ 18 എണ്ണവും നേടിയത് ബി ജെ പിയായിരുന്നു. ഇത്തവണ ബി ജെ പി കൂടുതല്‍ മെച്ചപ്പെടുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
സംസ്ഥാനത്ത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുമുണ്ടാകും. ലോക്സഭാ സീറ്റുകളുടെ കാര്യത്തില്‍ ബംഗാളില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായേക്കാം എന്നാണ് നാല് പ്രധാനപ്പെട്ട ഏജന്‍സികളുടെ എക്സിറ്റ് പോളുകളെങ്കിലും പ്രവചിക്കുന്നത്. ബിജെപിക്ക് 21 മുതല്‍ 26 സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസിന് 16 മുതല്‍ 18 വരെ സീറ്റുകളുമാണ് ജാന്‍ കി ബാത്തിന്റെ സര്‍വേ സംസ്ഥാനത്ത് പ്രവചിക്കുന്നത്.
ഇന്ത്യ ന്യൂസ്-ഡി-ഡൈനാമിക്സിന്റെ എക്‌സിറ്റ് പോള്‍ ഫലം അനുസരിച്ച് ബി ജെ പിക്ക് 21 ഉം തൃണമൂല്‍ കോണ്‍ഗ്രസിന് 19 സീറ്റുകള്‍ ലഭിക്കും. റിപ്പബ്ലിക് ഭാരത്-മാട്രിസ് സര്‍വേയില്‍ ബിജെപിക്ക് 21 മുതല്‍ 25 വരെ സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന് 16 നും 20 നും ഇടയില്‍ സീറ്റ് ലഭിക്കും എന്നാണ് റിപ്പബ്ലിക് ഭാരത്-മാട്രിസ് സര്‍വേ പ്രവചിക്കുന്നത്. സി വോട്ടര്‍ സര്‍വേയില്‍ ബി ജെ പിക്ക് 23 മുതല്‍ 27 സീറ്റ് വരെ ലഭിക്കും എന്നാണ് പ്രവചനം.
തൃണമൂല്‍ കോണ്‍ഗ്രസിന് 13 മുതല്‍ 17 സീറ്റ് വരേയും ലഭിക്കും. അതേസമയം ഇടത് മുന്നണി- കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമല്ല എക്‌സിറ്റ് പോളുകള്‍ ഫലങ്ങള്‍. 2019-ല്‍ രണ്ട് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണയും അതേ പ്രകടനമായിരിക്കും നടത്തുക. ജാന്‍ കി ബാത്ത് കോണ്‍ഗ്രസിന് 0-2 സീറ്റും, ഇന്ത്യ ന്യൂസ്-ഡി-ഡൈനാമിക്‌സ് രണ്ട് സീറ്റും ഉം റിപ്പബ്ലിക് ഭാരത്-മാട്രിസ് 0-നും 1-നും ഇടയിലുമാണ് പ്രവചിച്ചിരിക്കുന്നത്.
സീറ്റുകളുടെയും വോട്ട് ഷെയറിന്റെയും കാര്യത്തിലും 2014 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണ് ഇത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 17% വോട്ട് ഷെയറോടെ കേവലം 2 സീറ്റുകള്‍ മാത്രമാണ് ബി ജെ പിനേടിയത്. മറുവശത്ത്, തൃണമൂലിന് അഞ്ച് വര്‍ഷം മുമ്പ് നേടിയ 34 ലോക്സഭാ സീറ്റുകളില്‍ നിന്ന് 12 എണ്ണം നഷ്ടമായി. ഏഴ് ഘട്ടങ്ങളിലും സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നിരുന്നു.