26.2 C
Kottayam
Friday, June 5, 2026

EXIT POLL LIVE:തൃശൂരില്‍ സുരേഷ് ഗോപി,ആറ്റിങ്ങലില്‍ മുരളീധരന്‍,പിന്നെ ഒരപ്രതീക്ഷിത മണ്ഡലവും; എക്‌സിറ്റ്‌പോളില്‍ മൂന്നു സീറ്റ് ഉറപ്പിച്ച് ബി.ജെ.പി

Must read

ന്യൂഡല്‍ഹി:ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ എന്ത് വില കൊടുത്തും അക്കൗണ്ട് തുറക്കുമെന്ന വാശിയിലായിരുന്നു ബി ജെ പി. ഈ ലക്ഷ്യത്തോടെ വലിയ പ്രവർത്തനങ്ങളും പാർട്ടി സംസ്ഥാനത്ത് നടത്തിയിട്ടുണ്ട്. അഞ്ച് വരെ സീറ്റുകളിലാണ് പാർട്ടി വിജയം പ്രതീക്ഷിക്കുന്നത്. ഈ മണ്ഡലങ്ങളെ എ ക്ലാസ് പട്ടികയില്‍ ഉള്‍പ്പെടുത്തി നേരത്തെ തന്നെ ബി ജെ പി പ്രവർത്തനവും ആരംഭിച്ചിരുന്നു.

ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പ്രകാരം ബി ജെ പിക്ക് കേരളത്തില്‍ രണ്ട് മുതല്‍ മൂന്ന് വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. അതായത് രണ്ട് സീറ്റുകളില്‍ അവർ ഉറപ്പായും വിജയിക്കുമെന്ന്. ഇത് ഏതൊക്കെ മണ്ഡലങ്ങളാണെന്ന സൂചനയും ഇന്ത്യാടുഡെ അവതാരകനായ പ്രദീപ് ഗുപ്ത നല്‍കുന്നുണ്ട്. ആറ്റിങ്ങലിലും തൃശൂരിലുമാണ് കേരളത്തില്‍ ബി ജെ പി വിജയിച്ചേക്കാവുന്ന മണ്ഡലങ്ങളെന്നാണ് പ്രദീപ് ഗുപ്ത അവകാശപ്പെടുന്നത്.

ബി ജെ പി ഏറ്റവും കൂടുതല്‍ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തൃശൂർ. ശക്തമായ ത്രികോണ മത്സരം നടന്നെങ്കിലും ഇത്തവണ സുരേഷ് ഗോപി വിജയിച്ച് കയറുമെന്നാാണ് എക്സിറ്റ് പോള്‍ പ്രവചനം. അതുപോലെ തന്നെ എല്‍ ഡി എഫ് വിജയം പ്രതീക്ഷിക്കുന്ന ആറ്റിങ്ങലില്‍ കേന്ദ്ര മന്ത്രി വി മുരളധീരനിലൂടെ ബി ജെ പി മണ്ഡലം പിടിച്ചേക്കും.

ഏവരും ഉറ്റുനോക്കുന്ന തിരുവനന്തുപരത്ത് ശക്തമായ മത്സരമാണ് എന്‍ ഡി എയ്ക്കും യു ഡി എഫിനും ഇടയില്‍ നടന്നത്. വാശിയേറിയ പോരാട്ടത്തില്‍ നേരിയ മുന്‍തൂക്കമുള്ളത് എന്‍ ഡി എ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിനാണ്. ഇന്ത്യാടുഡെയുടെ പ്രവചനം ശരിയാകുകയാണെങ്കില്‍ കേരളത്തിലെ തൃശൂർ, ആറ്റിങ്ങല്‍, തിരുവനന്തപുരം സീറ്റുകള്‍ ബി ജെ പി നേടിയേക്കും.

- Advertisement -

അനില്‍ ആറ്റണി മത്സരിച്ച പത്തനംതിട്ടയിലും ബി ജെ പി ശക്തമായ മത്സരം കാഴ്ച്ചവെച്ചുവെന്നാണ് ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യാ പ്രവചനം. അതേസമയം കേരളത്തില്‍ ബി ജെ പിയുടെ വോട്ട് വിഹിതം കുത്തനെ ഉയർന്നേക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ തവണ 15 ശതമാനത്തോളമായിരുന്ന വോട്ട് വിഹിതം ഇത്തവണ 27 ശതമാനത്തിലേക്ക് എത്തിയേക്കും. എല്‍ ഡി എഫുമായി കേവലം രണ്ട് ശതമാനത്തിന്റെ വ്യത്യാസമേ ഉണ്ടായിരിക്കുകയുള്ളുവെന്നും സർവ്വേ പ്രവചിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week