home bannerKeralaNewsRECENT POSTS
പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാനൊരുങ്ങി ബി.ജെ.പി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കക്ഷിചേരാനൊരുങ്ങി ബി.ജെ.പി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ഹര്‍ജി നല്‍കി. കേസിന്റെ ചെലവ് മുഖ്യമന്ത്രിയും മന്ത്രിമാരും നല്‍കണമെന്നും കുമ്മനം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതില്‍ കക്ഷി ചേരാനാണ് കുമ്മനം ഇപ്പോള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News