തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പി കുതിപ്പ്, പഞ്ചാബില്‍ ചരിത്രം തിരുത്തി എ.എ.പി

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ആരംഭിച്ച് നാല് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍, അഞ്ചില്‍ നാലിടത്തും ബിജെപി മുന്നേറ്റം. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി തുടര്‍ഭരണം ഉറപ്പിച്ചു. 264 സീറ്റിലാണ് യുപിയില്‍ ബിജെപി ലീഡ് ചെയ്യുന്നത്. 22,000ന് മുകളിലാണ് ഗൊരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭൂരിപക്ഷം.

അതേസമയം, 2017നെ അപേക്ഷിച്ച് എസ്പി നില മെച്ചപ്പെടുത്തി. 125 സീറ്റുകളില്‍ എസ്പി ലീഡ് ചെയ്യുന്നു. ബിഎസ്പി ഏഴ് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ആറ് സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് എഎപി അധികാരം ഉറപ്പിച്ചു. 88 സീറ്റിലാണ് എഎപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 14ല്‍ ഒതുങ്ങി.

എസ്എഡി പത്തിലും ബിജെപി-അമരീന്ദര്‍ സഖ്യം നാല് സീറ്റിലും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി, പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു തുടങ്ങി കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ എല്ലാവരും പിന്നിലാണ്.ഗോവയില്‍ ബിജെപി 18 സീറ്റില്‍ ലീഡ് ചെയ്യുന്നു. ആദ്യം പിന്നിലായിരുന്ന മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിലവില്‍ ലീഡ് ഉയര്‍ത്തി.

കോണ്‍ഗ്രസ് 12 സീറ്റില്‍ ലീഡ് ചെയ്യുന്നു.ഉത്തരാഖണ്ഡില്‍ ബിജെപി 44 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 22 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി മുന്നിലാണെങ്കിലും മുഖ്യമന്ത്രി പു്കര്‍ സിങ് ധാമി പിന്നിലാണ്. മണിപ്പൂരില്‍ ബിജെപി 27 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എന്‍പിപി 13ലും കോണ്‍ഗ്രസ് 9 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News